يَا بَنِي آدَمَ إِمَّا يَأْتِيَنَّكُمْ رُسُلٌ مِنْكُمْ يَقُصُّونَ عَلَيْكُمْ آيَاتِي ۙ فَمَنِ اتَّقَىٰ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
ഓ ആദം സന്തതികളേ! എന്‍റെ സൂക്തങ്ങള്‍ നിങ്ങളുടെ മേല്‍ വഴിക്കുവഴിയായി വിവരിച്ചുതരുന്ന നിങ്ങളില്‍ നിന്നുള്ള പ്രവാചകന്മാര്‍ നിങ്ങളിലേക്ക് വന്നെത്തിയാല്‍, അപ്പോള്‍ ആരാണോ സൂക്ഷ്മാലുക്കളാവുകയും നടപടികള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്തത്, അപ്പോള്‍ അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല.
ഈ സൂക്തം ആദം സന്തതികളെ അഭിസംബോധനം ചെയ്തുകൊണ്ടുള്ളതായതിനാല്‍ മൊത്തം മനുഷ്യരോടാണ് അഭിസംബോധനം. 4: 163-164 സൂക്തങ്ങളില്‍ വിവരിച്ച പ്രകാ രം നൂഹ് മുതല്‍ മുഹമ്മദ് വരെയുള്ള 313 പ്രവാചകന്മാരും നാഥന്‍റെ ത്രികാലജ്ഞാനമാ യ അദ്ദിക്ര്‍ കൊണ്ടാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. 'എന്‍റെ സൂക്തങ്ങള്‍ നിങ്ങളുടെ മേല്‍ വഴിക്കുവഴിയായി വിവരിച്ചുതരുന്ന നിങ്ങളില്‍ നിന്നുള്ള പ്രവാചകന്മാര്‍ നിങ്ങളിലേക്ക് വന്നാല്‍' എന്ന് പറഞ്ഞതിലെ റുസുല്‍ -പ്രവാചകന്മാര്‍- എന്ന് ബഹുവചനത്തില്‍ പ്രയോഗിച്ചതിനെ വളച്ചൊടിച്ചുകൊണ്ട് ചില കള്ളവാദികള്‍ അന്ത്യപ്രവാചകനായ മുഹമ്മദിന് ശേഷവും പ്രവാചകന്മാര്‍ വരും എന്ന് പ്രചരിപ്പിക്കുന്നുണ്ട്. സൂക്തത്തില്‍ ആദം സന്തതി കളേ എന്ന് വിളിച്ചത് മൊത്തം മനുഷ്യസമൂഹത്തെയാണ് എന്ന വസ്തുത വളച്ചൊടിച്ച് പ്രവാചകന്‍ മുഹമ്മദിന്‍റെ നിയോഗത്തിന് ശേഷമുള്ളവരെ മാത്രം അഭിസംബോധനം ചെയ്യുന്നതായി തെറ്റിദ്ധരിപ്പിച്ച് പ്രവാചകന്‍ മുഹമ്മദിന്‍റെ കാലശേഷം പ്രവാചകന്മാര്‍ വരുമെന്ന അവരുടെ കള്ളവാദം സമര്‍പ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. 33: 40 ല്‍ 'മുഹമ്മദ് നിങ്ങളില്‍ ഒരു പുരുഷന്‍റെയും പിതാവല്ല, മറിച്ച് അല്ലാഹുവിന്‍റെ പ്രവാചകനും നബിമാര്‍ക്ക് മുദ്ര വെച്ചുകൊണ്ട് വന്നവനുമാകുന്നു' എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ മുഹമ്മദ് നബിക്ക് ശേഷം പ്രവാചകന്‍ എന്നല്ല, നബി പോലും വരികയില്ല. ഈസാ രണ്ടാമത് വരുന്നത് നബിയോ പ്രവാചകനോ ആയിട്ടല്ല. മറിച്ച് 6: 158; 43: 61 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നായിക്കൊണ്ടാണ്. പ്രപഞ്ചനാഥന്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ അദ്ദിക്ര്‍ രൂപപ്പെടുത്തിയിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഒരാളും വിശ്വാസിയാവുകയില്ല. വിശ്വാസിയാകാതെ ഒരാളില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുകയുമില്ല. 2: 38, 146; 3: 78; 4: 91 വിശദീകരണം നോക്കുക.