( അൽ അഅ്റാഫ് ) 7 : 34

وَلِكُلِّ أُمَّةٍ أَجَلٌ ۖ فَإِذَا جَاءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ

എല്ലാ ഓരോ സമുദായത്തിനും ഒരു അവധിയുണ്ട്, അപ്പോള്‍ അവരുടെ അവധി എത്തിക്കഴിഞ്ഞാല്‍ അവരെ ഒരു നിമിഷം പിന്തിക്കുകയില്ല, ഒരു നിമിഷം മുന്തിക്കുകയുമില്ല.

എല്ലാ ഓരോ വ്യക്തിക്കും ജനതക്കും സമൂഹത്തിനും സമുദായത്തിനുമെല്ലാം ഒരു നിശ്ചിത അവധി ത്രികാലജ്ഞാനിയായ അല്ലാഹു നേരത്തെത്തന്നെ നിശ്ചയിച്ചി ട്ടുണ്ട്. ആ അവധി എത്തിക്കഴിഞ്ഞാല്‍ ഒരാളേയും ഇവിടെ അവശേഷിപ്പിക്കുകയോ ആ അവധി എത്തുന്നതിനുമുമ്പ് ഒരാളേയും തിരിച്ചുവിളിക്കുകയോ ഇല്ല. ത്രികാലജ്ഞാനിയായ നാഥന്‍ എല്ലാ ഓരോ ജീവിക്കും ഭക്ഷണം, വെള്ളം, ജീവിതാവധി എന്നിവയെല്ലാം നിജപ്പെടുത്തി അവന്‍റെ ഗ്രന്ഥത്തില്‍ (അദ്ദിക്റില്‍) രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. 2: 62 ല്‍ വിവരിച്ച പ്രകാരം ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്‍ ഗ്രന്ഥത്തില്‍ നിന്ന് ഇതെ ല്ലാം മനസ്സിലാക്കി നാഥന്‍റെ പ്രതിനിധിയായി നിലകൊള്ളുകയും 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമ ഐശ്വര്യങ്ങള്‍ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുക യും ചെയ്യേണ്ടതാണ്. എന്നാല്‍ ഗ്രന്ഥത്തിന്‍റെ 40 പേരുകളും സത്യപ്പെടുത്തി നാഥനെ ക ണ്ടുകൊണ്ട് ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി മാത്രമേ അത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകു കയുള്ളൂ. ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടു ള്ള കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ ചിന്താശൂന്യ രും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും ആത്മാവിനെ പരിഗണിക്കാത്തവരുമാണ്. പ്രപഞ്ചനാഥനെ വിസ്മരിച്ച് ജീവിക്കുന്ന ഇക്കൂട്ടര്‍ തന്നെയാണ് തെമ്മാടികള്‍. ഇക്കൂട്ടരെപ്പോലെ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളും അദ്ദിക്റിനെ അ വഗണിച്ച് തെമ്മാടികളും അക്രമികളും ആകുമ്പോഴാണ് ലോകം അവസാനിക്കുക. 

 പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ നാഥന്‍ നിഷ്പക്ഷവാനായിരിക്കുന്നു. എന്നാല്‍ കെങ്കേമന്മാരും ഭ്രാന്തന്മാരുമായ കപടവിശ്വാസികള്‍ക്ക് 6: 123 ല്‍ വിവരിച്ചതുപോലെ നാടുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയുള്ള ഗൂഢതന്ത്രങ്ങള്‍ പയറ്റാനുള്ള അവസരം പിശാച് നല്‍കിയിരിക്കുന്നതിനാല്‍ അവരുടെ കരങ്ങളാലാണ് ലോകം വാസയോഗ്യമല്ലാത്ത വിധം നശിച്ചുകൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ജലക്ഷാമം, ജ ലപ്രളയം, ഭക്ഷണദൗര്‍ലഭ്യം തുടങ്ങിയവ കൊണ്ടുള്ള ദുരിതത്താല്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ പ്രയാസപ്പെടുന്നതും ജീവന്‍ നഷ്ടപ്പെടുന്നതുമൊന്നും ശ്രദ്ധിക്കാതെ അവരുടെ മാത്രം സുഖഭോഗങ്ങളില്‍ മുഴുകി ഐഹികലോകത്തുവെച്ച് സ്വര്‍ഗം ആസ്വദിക്കുന്നവരാണ് ഇവര്‍. 8: 22 ല്‍ പറഞ്ഞ ഇത്തരം ദുഷ്ടജീവികള്‍ക്ക് മരണത്തോടുകൂടി പിശാചിന്‍റെ വീടായ നരകക്കുണ്ഠമാണ് ഒരുക്കിവെച്ചിട്ടുള്ളത് എന്ന് 15: 44; 48: 6; 98: 6 എന്നീ സൂക്തങ്ങളില്‍ ഇത്തരം ഫുജ്ജാറുകള്‍ തന്നെയാണ് വായിച്ചുകൊണ്ടിരിക്കു ന്നതും. 6: 2, 55, 133; 9: 51; 10: 47-49, 61 വിശദീകരണം നോക്കുക.