( അൽ അഅ്റാഫ് ) 7 : 41

لَهُمْ مِنْ جَهَنَّمَ مِهَادٌ وَمِنْ فَوْقِهِمْ غَوَاشٍ ۚ وَكَذَٰلِكَ نَجْزِي الظَّالِمِينَ

അവര്‍ക്ക് നരകകുണ്ഠത്തിൽ തീകൊണ്ടുള്ള തൊട്ടിലുകളുണ്ട്, അവരുടെ മീതെ തീജ്ജ്വാലയാലുള്ള പുതപ്പുകളുമുണ്ട്, അപ്രകാരമാണ് നാം അക്രമികള്‍ക്ക് പ്രതിഫലം കൊടുക്കുക.

'അപ്രകാരമാണ് നാം അക്രമികള്‍ക്ക് പ്രതിഫലം കൊടുക്കുക' എന്ന് പറഞ്ഞതി ലെ അക്രമികള്‍ 7: 40 ല്‍ പറഞ്ഞപ്രകാരം ഗ്രന്ഥത്തിലെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞ് കളവാക്കുന്ന ഫാജിറുകളും അതിനെത്തൊട്ട് എല്ലാം പഠിച്ചുതികഞ്ഞവനാണെന്ന് അഹന്ത നടിക്കുന്ന കപടവിശ്വാസികളും അടങ്ങിയ ഫുജ്ജാറുകള്‍ തന്നെയാണ്. തന്‍റെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മ്മിപ്പിക്കപ്പെടുകയും പിന്നെ അതിനെ അവഗണിച്ച് പോവുകയും ചെയ്യുന്നവരാണ് ഏറ്റവും വലിയ അക്രമികള്‍, ഇത്തരം ഭ്രാന്തന്‍മാരോട് നിശ്ചയം നാഥന്‍ പ്രതികാരം ചെയ്യുകതന്നെ ചെയ്യും എന്ന് 32: 22 ല്‍ പറഞ്ഞിട്ടുണ്ട്. അക്രമികളായ കപടവിശ്വാസികളെയും അവിവേകികളായ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരെയും ശിക്ഷിക്കാന്‍ വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 33: 72-73 ല്‍ പറഞ്ഞിട്ടുണ്ട്. 3: 91, 196-197; 6: 21, 144; 10: 17-18 വിശദീകരണം നോക്കുക.