( അൽ അഅ്റാഫ് ) 7 : 42

وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا أُولَٰئِكَ أَصْحَابُ الْجَنَّةِ ۖ هُمْ فِيهَا خَالِدُونَ

വിശ്വാസികളായവരും ആ വിശ്വാസം മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കു ന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുമുണ്ടല്ലോ, ഒരു ആത്മാവിനും അതിന് വ ഹിക്കാന്‍ കഴിയാത്ത ചുമതല നാം ചുമത്തിയിട്ടില്ല, അക്കൂട്ടര്‍ സ്വര്‍ഗത്തിന്‍റെ സഹവാസികളാണ്, അവര്‍ അതില്‍ നിത്യവാസികളുമായിരിക്കും.

സൂക്തം 36 ല്‍ പറഞ്ഞവരുടെ വിപരീത സ്വഭാവമുള്ളവരാണ് ഈ സൂക്തത്തില്‍ പരാമര്‍ശിക്കുന്ന വിശ്വാസികള്‍. 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അത് ഉപയോഗപ്പെടുത്താതെ ഒരാള്‍ക്കും ഇന്ന് വിശ്വാസിയാവുക സാധ്യമല്ല. അതുകൊണ്ട്, അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാവുകയും 7: 205-206 സൂക്തങ്ങളില്‍ പറഞ്ഞ പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയും പിന്‍പറ്റുകയും ചെയ്തുകൊണ്ട് ഏതൊരാള്‍ക്കും ഏഴാം ഘട്ടത്തിലേക്കുള്ള സ്വര്‍ഗം നാലാം ഘട്ടമായ ഐഹികലോകത്ത് വെച്ച് സമ്പാദിക്കാവുന്നതാണ്. 2: 25; 3: 108; 6: 165; 9: 71-72 വിശദീകരണം നോക്കുക.