( അൽ അഅ്റാഫ് ) 7 : 46
وَبَيْنَهُمَا حِجَابٌ ۚ وَعَلَى الْأَعْرَافِ رِجَالٌ يَعْرِفُونَ كُلًّا بِسِيمَاهُمْ ۚ وَنَادَوْا أَصْحَابَ الْجَنَّةِ أَنْ سَلَامٌ عَلَيْكُمْ ۚ لَمْ يَدْخُلُوهَا وَهُمْ يَطْمَعُونَ
ഈ രണ്ടുകൂട്ടര്‍ക്കുമിടയില്‍ മറയായി ഒരു ഭിത്തിയുണ്ടായിരിക്കും, അതിന്‍റെ മുകളില്‍ എല്ലാ ഓരോരുത്തരെയും തിരിച്ചറിയുന്ന ചില ആളുകളുമുണ്ടായി രിക്കും, അങ്ങനെ സ്വര്‍ഗവാസികളോട് അവര്‍ വിളിച്ചു പറയും: നിശ്ചയം നിങ്ങ ളുടെമേല്‍ സമാധാനമുണ്ടാകട്ടെ, അവര്‍ ആ സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ല, എന്നാല്‍ അവര്‍ അതിന് അതിയായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവരുമാകുന്നു.