الَّذِينَ يَصُدُّونَ عَنْ سَبِيلِ اللَّهِ وَيَبْغُونَهَا عِوَجًا وَهُمْ بِالْآخِرَةِ كَافِرُونَ
-അല്ലാഹുവിന്റെ പാതയെത്തൊട്ട് ജനങ്ങളെ തടയുകയും അതിനെ വളച്ചൊ ടിച്ച് ബുദ്ധിമുട്ടുള്ളതാക്കിമാറ്റാന് ശ്രമിക്കുകയും ചെയ്തവര്ക്ക്, അവര് പരലോ കം കൊണ്ട് നിഷേധിച്ചവര് തന്നെയുമാകുന്നു.
ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ മൂടിവെക്കുന്ന കപട വിശ്വാസികളും അതിനെ തള്ളിപ്പറയുന്ന അവരുടെ അനുയായികളുമാണ് അക്രമികള്. അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്ത്തുന്ന അവരുടെ മേലാണ് നാഥന്റെ ശാപവും കോപവും വര്ഷിച്ചിട്ടുള്ളത് എന്ന് 48: 6 ല് പറഞ്ഞിട്ടുണ്ട്. അവര് തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളും എന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളി ല് പറഞ്ഞിട്ടുണ്ട്. സംഘങ്ങളില് നിന്ന് ആരാണോ സാക്ഷിയായ അദ്ദിക്റിനെ മൂടിവെക്കുന്നത്, അപ്പോള് അവനോട് വാഗ്ദത്തം ചെയ്യപ്പെടുന്നത് നരകമാണെന്നും നിശ്ചയം അത് നിന്റെ നാഥനില് നിന്നുള്ള സത്യമാണെന്നും അപ്പോള് അതി ന്റെ കാര്യത്തില് നീ സംശയിക്കരുത്. അല്ലാഹുവിന്റെ പേരില് കള്ളം കെട്ടിച്ചമച്ച് പറയുന്നവനേക്കാള് വലിയ അക്രമിയായി ആരുണ്ട്; അക്കൂട്ടര് തങ്ങളുടെ നാഥന്റെ അടുക്കല് ഹാജരാക്കപ്പെടുന്നതും, ഇക്കൂട്ടരാണ് തങ്ങളുടെ നാഥന്റെ പേരില് കള്ളം പറഞ്ഞിരുന്നത് എന്ന് സാക്ഷികള് മൊഴിനല്കുന്നതുമാണ്, അറിഞ്ഞിരിക്കുക, അല്ലാഹുവിന്റെ മാര്ഗമായ അദ്ദിക്റിനെത്തൊട്ട് ജനങ്ങളെ തടയുകയും അതിനെ വളച്ചൊടിക്കാന് ശ്രമിക്കുകയും പരലോകം കൊണ്ട് നിഷേധിക്കുകയും ചെയ്തവരായ അക്രമികളുടെമേല് അല്ലാഹുവിന്റെ ശാപമുണ്ട് എന്ന് 11: 17-19 ലും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ അധികാരാവകാശങ്ങളില് പങ്കുചേര്ക്കുകയും സകാത്ത് നല്കാതിരിക്കുകയും ചെയ്യുന്ന പരലോകംകൊണ്ട് വിശ്വാസമില്ലാത്ത ഫുജ്ജാറുകളായ മുശ്രിക്കുകള്ക്കാണ് നരകത്തിലെ വൈല് എന്ന ചെരിവ് എന്ന് 41: 6-7 ല് പറഞ്ഞിട്ടുണ്ട്. 2: 79; 4: 144; 6: 115-117 വിശദീകരണം നോ ക്കുക.