( അൽ അഅ്റാഫ് ) 7 : 51

الَّذِينَ اتَّخَذُوا دِينَهُمْ لَهْوًا وَلَعِبًا وَغَرَّتْهُمُ الْحَيَاةُ الدُّنْيَا ۚ فَالْيَوْمَ نَنْسَاهُمْ كَمَا نَسُوا لِقَاءَ يَوْمِهِمْ هَٰذَا وَمَا كَانُوا بِآيَاتِنَا يَجْحَدُونَ

തങ്ങളുടെ ദീനിനെ കളിയും തമാശയുമായി തെരഞ്ഞെടുത്തവരും ഭൗതികജീവിതത്താല്‍ വഞ്ചിക്കപ്പെവരുമാണ് അവര്‍, അപ്പോള്‍ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നതിനെ അവര്‍ മറന്നതുപോലെ ഇന്ന് നാം അവരെയും മറന്നിരിക്കുകയാണ്, അവര്‍ നമ്മുടെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിച്ചുകൊണ്ടിരുന്നവരായിരുന്നതിനാലും.

മനുഷ്യരുടെ ജീവിതലക്ഷ്യം വിശദീകരിക്കുന്ന അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് വഞ്ചിതനായ പിശാചിന്‍റെ വഞ്ചനയില്‍ പെട്ട് ഐഹിക ജീവിതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ജീവിതത്തെ കളി യും തമാശയുമായി കൊണ്ടുനടക്കുന്ന കപടവിശ്വാസികള്‍ക്കും അവരെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുന്ന ഫാജിറുകള്‍ക്കും പരലോകത്ത് വരാന്‍ പോകുന്ന രംഗമാ ണിത്. നരകത്തിലുള്ള മാതാപിതാക്കള്‍ സ്വര്‍ഗത്തിലുള്ള മക്കളോടും അല്ലെങ്കില്‍ നരകത്തിലുള്ള മക്കള്‍ സ്വര്‍ഗത്തിലുള്ള മാതാപിതാക്കളോടും പരസ്പരം ചോദിക്കുന്ന ദ യനീയമായ രംഗമാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. അദ്ദിക്റിനെ നരകത്തെത്തൊട്ട് കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനും സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റുമായി ഉപയോഗപ്പെടുത്താത്തവരും മറ്റുള്ളവര്‍ക്ക് അങ്ങനെ ഉപയോഗപ്പെടുത്താന്‍ നല്‍കാത്ത വരുമായ ഫുജ്ജാറുകള്‍ തന്നെയാണ് അക്രമികള്‍. 'അപ്രകാരം, എനിക്ക് ഐഹികലോ കത്ത് കണ്ണിന് കാഴ്ചയുണ്ടായിരുന്നല്ലോ' എന്ന് പറയുമ്പോള്‍ 'അപ്രകാരം നമ്മുടെ സൂക്തങ്ങള്‍ നിനക്ക് വന്നുകിട്ടിയിരുന്നു, അപ്പോള്‍ നീ അതിനെ വിസ്മരിച്ചു, അപ്ര കാരം ഇന്നേദിനം നീയും വിസ്മരിക്കപ്പെട്ടിരിക്കുകയാണ ്' എന്നാണ് മറുപടി നല്‍കപ്പെടുക എന്ന് 20: 124-126 ല്‍ പറഞ്ഞിട്ടുണ്ട്. 32: 14 ല്‍, നരകവാസികളെക്കുറിച്ച്, അപ്പോ ള്‍ നിങ്ങള്‍ ഈ നാളിനെ കണ്ടുമുട്ടണമെന്ന് വിസ്മരിച്ചതുപോലെ നിശ്ചയം ഇന്നേദിനം നാമും നിങ്ങളെ വിസ്മരിച്ചിരിക്കുകയാണ്, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലമായി ശാശ്വതമായ നരകശിക്ഷ നിങ്ങള്‍ രുചിച്ചുകൊള്ളുകയും ചെയ്യുക എന്ന് പറയപ്പെടുന്ന രംഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 41: 26-28 ല്‍, ഗ്രന്ഥത്തിലെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുന്ന അല്ലാഹുവിന്‍റെ ശത്രുക്കള്‍ക്ക് പ്രതിഫലമായി നരകം ശാശ്വതവീടായി നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്. കാഫിറുകളും അക്രമികളുമല്ലാതെ നമ്മുടെ സൂക്തങ്ങളോട് വിരോധംവെച്ച് തര്‍ക്കിക്കുകയില്ല എന്ന് യഥാക്ര മം 29: 47, 49 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സ്വയം വഞ്ചിതനും നന്ദികെട്ടവനുമായിട്ടു ള്ളവരല്ലാതെ നമ്മുടെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുകയില്ല എന്ന് 31: 32 ലും പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ലക്ഷ്യബോ ധമില്ലാതെ ജീവിക്കുന്ന കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ ഫുജ്ജാറുകള്‍ നരക ക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കലഹിക്കുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 5: 57-58; 6: 31-33, 70; 7: 40 വിശദീകരണം നോക്കുക.