وَلَقَدْ جِئْنَاهُمْ بِكِتَابٍ فَصَّلْنَاهُ عَلَىٰ عِلْمٍ هُدًى وَرَحْمَةً لِقَوْمٍ يُؤْمِنُونَ
നിശ്ചയം നമ്മുടെ തികഞ്ഞ അറിവോടുകൂടി വിശദീകരിച്ചിട്ടുള്ളതും വിശ്വാസി കളായ ഒരു ജനതക്ക് സന്‍മാര്‍ഗവും കാരുണ്യവുമായ ഒരു ഗ്രന്ഥമാണ് നാം അവര്‍ക്ക് കൊണ്ടുവന്നിട്ടുള്ളത്.
ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന്‍റെ സംസാരമായ അദ്ദിക്ര്‍ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള ഗ്രന്ഥമാണ്. രാജാധിരാജനായ പ്രപഞ്ചനാഥനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല, അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എന്ന് പഠിപ്പിക്കുന്നതിന് വേണ്ടിയാണ് 313 പ്രവാചകന്മാരിലൂടെയും സത്യവും തെളിവുമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്ന് 21: 24-25 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 25: 33 ല്‍ പറഞ്ഞ വേദത്തിന്‍റെ ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥം ഇന്ന് 25: 58 ല്‍ പറഞ്ഞ ത്രികാലജ്ഞാനി 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ 'അദ്ദിക്ര്‍' എന്ന പേരില്‍ ക്രോഡീകരിച്ചിരിക്കുന്നു. 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ക്രോഡീകരിക്കപ്പെടുന്നതിന് മുമ്പോ ശേഷമോ മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥമായ അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഫുജ്ജാറുകള്‍ക്കാണ് കഠിനമായ ശിക്ഷയുള്ളത്. 6: 134, 155-157; 10: 57-58; 16: 43; 35: 14 വിശദീകരണം നോക്കുക.