إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ
നിശ്ചയം ആറ് നാളുകളില്‍ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനായ അല്ലാഹുവാണ് നിങ്ങളുടെ നാഥന്‍, പിന്നെ അവന്‍ സിംഹാസനസ്ഥനായി, അവ ന്‍ രാവിനെ പകലിന്‍ മേല്‍ പൊതിയുന്നു, പകലാവട്ടെ അതിനെത്തേടി കുതി ക്കുകയും ചെയ്യുന്നു, സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയുമെല്ലാം അവ ന്‍റെ കല്‍പ്പന പ്രകാരം വിധേയമാക്കുകയും ചെയ്തിരിക്കുന്നു, അറിഞ്ഞിരി ക്കുക, അവന് മാത്രമാകുന്നു സൃഷ്ടിപ്പും ശാസനാധികാരവും, സര്‍വ്വലോക ങ്ങളുടെയും ഉടമയായ അല്ലാഹു അനുഗ്രഹസമ്പൂര്‍ണ്ണനാകുന്നു.
അല്ലാഹു എന്ന് പറയുന്നവന്‍ ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലു ള്ള സര്‍വ്വവസ്തുക്കളെയും ആറുനാളുകളിലായി സൃഷ്ടിച്ചവനാണ്, പിന്നെ അവന്‍ അ തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് സിംഹാസനസ്ഥനായി, നിങ്ങള്‍ക്ക് അവനെക്കൂടാതെ സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെ ഇല്ല, അപ്പോള്‍ നിങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കുന്നവരാകുന്നില്ലേ എന്ന് 32: 4 ല്‍ ചോദിക്കുന്നുണ്ട്. എല്ലാ നിയന്ത്രണവും ത്രികാലജ്ഞാനിയായ അല്ലാഹുവിന്‍റെ കൈയ്യി ലാണെങ്കിലും മനുഷ്യനെ അവനില്‍ നിന്നുള്ള എല്ലാമായ അദ്ദിക്ര്‍ പഠിപ്പിക്കുകവഴി മ നുഷ്യന്‍റെ മാര്‍ഗദര്‍ശനത്തിന്‍റെ കാര്യത്തില്‍ അവന്‍ നിഷ്പക്ഷവാനാണ്, മാത്രമല്ല അ ദ്ദിക്ര്‍ ഉപയോഗപ്പെടുത്തി പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താന്‍ ശ്രമി ക്കുന്ന ഒരു വിശ്വാസിപോലും ലോകത്തെവിടെയും ഇല്ലാതിരിക്കുമ്പോള്‍ ലോകം നശി ക്കുന്നതാണ്. അല്ലാഹുവിനെ മുറുകെപ്പിടിക്കുക എന്ന് പറഞ്ഞാല്‍ ഇന്ന് അദ്ദിക്റിനെ മു റുകെപ്പിടിച്ച് വിശ്വാസിയായി നിലകൊള്ളുക എന്നാണ്.
ആര്‍ക്കാണോ സൃഷ്ടിപ്പിന് അധികാരം, അവന് തന്നെയാണ് സൃഷ്ടികള്‍ക്ക് വേണ്ട വിധിവിലക്കുകള്‍ നല്‍കാനും അവരെ നിലനിര്‍ത്താനും നശിപ്പിക്കാനുമെല്ലാം അ ധികാരവും അവകാശവുമുള്ളത്. അല്ലാതെ സ്രഷ്ടാവ് ഒരാളും വിധിവിലക്കുകള്‍ മറ്റൊരാളുടേതും നശിപ്പിക്കാനുള്ള അധികാരം മറ്റൊരാള്‍ക്കുമായാല്‍ ജീവിതം നീതിരഹിത വും ന്യായരഹിതവുമായിരിക്കും. അപ്പോള്‍ സര്‍വ്വലോകങ്ങളുടെ ഉടമയായ അല്ലാഹു അനുഗ്രഹസമ്പൂര്‍ണ്ണനാകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് 40: 64 അവസാനിക്കുന്നത്. 23: 12-14 ല്‍, മനുഷ്യശരീരത്തെ സൃഷ്ടിക്കുന്നതിനെക്കുറിച്ച് വിശദീകരിച്ച് അല്ലാഹു പറയുന്നു: അപ്പോള്‍, സൃഷ്ടികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും ഭംഗിയായി സൃഷ്ടിക്കുന്ന അല്ലാഹു അനുഗ്രഹ സമ്പൂര്‍ണ്ണനാകുന്നു. 2: 28-29; 3: 101; 4: 33; 5: 48 വിശദീകരണം നോക്കുക.