ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً ۚ إِنَّهُ لَا يُحِبُّ الْمُعْتَدِينَ
നിങ്ങള്‍ നിങ്ങളുടെ നാഥനെ താഴ്മയോടും രഹസ്യമായും വിളിക്കുവിന്‍, നി ശ്ചയം അവന്‍ പരിധി ലംഘിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല.
ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന്‍ എല്ലാ ഓരോ സൃഷ്ടിയെയും വലയം ചെയ്തവനും സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനും വ്യക്തിയുടെയും ഹൃദയത്തിന്‍റെയും ഇടയില്‍ സ്ഥിതിചെയ്യുന്നവനുമാണ് എന്നിരിക്കെ അവനെ ഉറക്കെ വിളിച്ച് പ്രാര്‍ത്ഥിക്കു ന്നവര്‍ 3: 102; 4: 100 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ജിന്നുകൂട്ടുകാരനെ വിശ്വാസിയാ ക്കാത്ത കാഫിറുകളാണ്. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാനും കര്‍മങ്ങള്‍ സ്വീകരിക്കപ്പെ ടാനും 2: 186 ല്‍ രണ്ട് ഉപാധികള്‍ വെച്ചിട്ടുണ്ട്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള ത്രികാലജ്ഞാനമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന നാഥനെ വളരെ വിനീതനായും ഉള്ളിന്‍റെയു ള്ളില്‍ ഭയപ്പെട്ടുകൊണ്ടും നാവുകൊണ്ട് ഉച്ചരിക്കാതെ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും സ്മരിക്കാനാണ് 7: 205 ല്‍ പ്രവാചകനോട് കല്‍പിക്കുകവഴി വിശ്വാസിയോടും കല്‍പിച്ചി ട്ടുള്ളത്. 6: 91 ല്‍ വിവരിച്ച പ്രകാരം സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന ഫുജ്ജാറുകള്‍ നാഥനെ പരിഗണിക്കേണ്ടവിധം പരിഗണിക്കാത്തവരാണ്. 2: 99, 152; 7: 26-30 വിശദീകരണം നോക്കുക.