( അൽ അഅ്റാഫ് ) 7 : 56

وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا وَادْعُوهُ خَوْفًا وَطَمَعًا ۚ إِنَّ رَحْمَتَ اللَّهِ قَرِيبٌ مِنَ الْمُحْسِنِينَ

നിങ്ങള്‍ ഭൂമിയില്‍ അതിന്‍റെ സംസ്കരണത്തിനുശേഷം നാശമുണ്ടാക്കാതിരിക്കുകയും ചെയ്യുവീന്‍, ഭയത്തോടും പ്രതീക്ഷയോടും കൂടി നിങ്ങള്‍ അവനോടുമാത്രം പ്രാര്‍ത്ഥിക്കുവീന്‍, നിശ്ചയം അല്ലാഹുവിന്‍റെ കാരുണ്യം അവനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് അടുത്താകുന്നു.

അദ്ദിക്റില്‍ നിന്ന് നാഥനെ കണ്ടുകൊണ്ട് ചരിക്കുന്നവരാണ് മുഹ്സിനീങ്ങള്‍. ത്രികാലജ്ഞാനിയായ നാഥനോട് പ്രതീക്ഷയോടും ഭയഭക്തിയോടും കൂടി ആത്മാവുകൊണ്ട് അപേക്ഷിക്കാനും ഭൂമിയില്‍ നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനുമാണ് ഈ സൂക്തത്തിലൂടെ കല്‍പിക്കുന്നത്. മനുഷ്യര്‍ നാഥന്‍റെ കല്‍പന അനുസരിക്കാതിരുന്നാല്‍ ഭൂമിയില്‍ ശാന്തിയും സമാധാനവും നഷ്ടപ്പെടുന്നതാണ്. 6: 26 ല്‍ വിവരിച്ച പ്രകാരം ത്രാസും അമാനത്തുമായ അദ്ദിക്റിനെ മൂടിവെച്ച് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പിശാചിനെ സേവിക്കുന്ന ഭ്രാന്തന്മാരും അവന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. 2: 11-12, 112, 204-206; 6: 149; 7: 37 വിശദീകരണം നോക്കുക.