( അൽ അഅ്റാഫ് ) 7 : 63

أَوَعَجِبْتُمْ أَنْ جَاءَكُمْ ذِكْرٌ مِنْ رَبِّكُمْ عَلَىٰ رَجُلٍ مِنْكُمْ لِيُنْذِرَكُمْ وَلِتَتَّقُوا وَلَعَلَّكُمْ تُرْحَمُونَ

അപ്പോള്‍ നിങ്ങളില്‍ നിന്ന് തന്നെയുള്ള ഒരു പുരുഷനിലൂടെ നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഒരു ഉണര്‍ത്തല്‍ നിങ്ങള്‍ക്ക് വന്നുകിട്ടുന്നതില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നുവോ?-നിങ്ങളെ താക്കീത് ചെയ്യാനും നിങ്ങള്‍ സൂക്ഷ്മാലു ക്കളാകുന്നതിനും നിങ്ങള്‍ അനുഗ്രഹിക്കപ്പെടുന്നതിനും വേണ്ടി.

കാലാകാലങ്ങളില്‍ വന്നിട്ടുള്ള 313 പ്രവാചകന്‍മാരും കൊണ്ടുവന്നിട്ടുള്ളത് ഒരേ സന്ദേശമായ അദ്ദിക്ര്‍ തന്നെയാണ്. അത് മൊത്തം മനുഷ്യരെ മുന്നറിയിപ്പ് നല്‍കുന്ന തിനും അതുകൊണ്ട് അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാകുന്നതിനും അ ങ്ങനെ അവര്‍ അനുഗ്രഹിക്കപ്പെടുന്നതിനും വേണ്ടിയാണ്. ആദ്യമായി ഗ്രന്ഥം നല്‍കപ്പെട്ടവനും ആദ്യത്തെ പ്രവാചകനുമാണ് നൂഹ്. 2: 213; 6: 89-90, 155; 16: 43-44 വിശദീകരണം നോക്കുക.