( അൽ അഅ്റാഫ് ) 7 : 62

أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنْصَحُ لَكُمْ وَأَعْلَمُ مِنَ اللَّهِ مَا لَا تَعْلَمُونَ

എന്‍റെ നാഥന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചു തരുന്നു, ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ഗുണം കാംക്ഷിക്കുകയും ചെയ്യുന്നു, നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ഒന്ന് അല്ലാഹുവില്‍ നിന്ന് ഞാന്‍ കൂടുതല്‍ അറിയുകയും ചെയ്യുന്നു.

7: 52 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ ത്രികാലജ്ഞാനിയില്‍ നിന്നുള്ള ത്രികാലജ്ഞാനഗ്രന്ഥമാണ്. 6: 124; 7: 68, 79 തുടങ്ങി 10 സൂക്തങ്ങളില്‍ പറഞ്ഞ നാഥന്‍റെ സന്ദേശവും അദ്ദിക്ര്‍ തന്നെയാണ്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായി ക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെയും അതിന്‍റെ 40 പേരുകളെയും മൂടിവെച്ച് കൊണ്ടും തള്ളി പ്പറഞ്ഞുകൊണ്ടും 2: 79 ല്‍ വിവരിച്ച പ്രകാരം നരകത്തിലേക്കുള്ള ഫുജ്ജാര്‍ കിതാബു കളാണ് പഠിക്കുന്നതും പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും. 4: 150-151, 163; 5: 67 വിശ ദീകരണം നോക്കുക.