( അൽ അഅ്റാഫ് ) 7 : 64

فَكَذَّبُوهُ فَأَنْجَيْنَاهُ وَالَّذِينَ مَعَهُ فِي الْفُلْكِ وَأَغْرَقْنَا الَّذِينَ كَذَّبُوا بِآيَاتِنَا ۚ إِنَّهُمْ كَانُوا قَوْمًا عَمِينَ

അങ്ങനെ അവര്‍ അവനെ തള്ളിപ്പറഞ്ഞു, അപ്പോള്‍ നാം അവനെയും അവ നോടൊപ്പമുള്ളവരെയും കപ്പലില്‍ രക്ഷപ്പെടുത്തി, നമ്മുടെ സൂക്തങ്ങളെ ത ള്ളിപ്പറഞ്ഞുകൊണ്ടിരുന്നവരായവരെ നാം മുക്കിക്കൊല്ലുകയും ചെയ്തു, നിശ്ചയം അവര്‍ അന്ധരായ ഒരു ജനതതന്നെയായിരുന്നു.

അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്റിനെ തള്ളിപ്പറയുന്നവരെ ശിക്ഷിക്കുകയും അദ്ദിക്റിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായും നരകക്കുണ്ഠത്തെത്തൊട്ട് കാത്തുസൂക്ഷി ക്കുന്ന മുഹൈമിനായും ഉപയോഗപ്പെടുത്തുന്ന വിശ്വാസികളെ രക്ഷപ്പെടുത്തുകയുമാണ് കഴിഞ്ഞുപോയ എല്ലാ ജനതകളുടെയും കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായിക ളായ മുശ്രിക്കുകളും തന്നെയാണ് 7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവര്‍. 9: 28, 95 സൂക്തങ്ങളില്‍ മാലിന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമ ല്ലാതെ വര്‍ധിപ്പിക്കുകയില്ല എന്ന് 9: 125 ലും, അക്രമികളായ അവര്‍ക്ക് അദ്ദിക്ര്‍ നഷ്ടമ ല്ലാതെ വര്‍ധിപ്പിക്കുകയില്ല എന്ന് 17: 82 ലും പറഞ്ഞത് അവര്‍ വായിച്ചിട്ടുണ്ട്. 

 അദ്ദിക്റിനെ വിസ്മരിക്കുകവഴി കെട്ടജനതയായിത്തീര്‍ന്ന അവരെ 7: 176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത പട്ടിയോടും 62: 5 ല്‍ ഗ്രന്ഥം വഹിക്കുന്ന കഴുതയോടുമാണ് ഉപമിച്ചിട്ടുള്ളത്. ഇസ്ലാമിനെ മായ്ച്ചുകളയാന്‍ വരുന്ന കാഫിറായ മസീ ഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന അവര്‍ ഈസാ രണ്ടാമത് വന്നാല്‍ യഥാര്‍ത്ഥ ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതും 33: 60-61 ന്‍റെ കല്‍പന നടപ്പില്‍ വരുന്നതുമാണ്. 10: 71-73; 11: 25-49; 21: 76-77; 23: 23-30; 26: 105-120; 29: 14-15; 36: 41; 37: 75-82; 54: 9-17; 71-ാം സൂറത്ത് എന്നിവയിലെല്ലാം നൂഹ് നബിയുടെ സം ഭവചരിത്രങ്ങള്‍ വിവരിച്ചിട്ടുണ്ട്. 6: 133, 158; 48: 6 വിശദീകരണം നോക്കുക.