( അൽ അഅ്റാഫ് ) 7 : 71

قَالَ قَدْ وَقَعَ عَلَيْكُمْ مِنْ رَبِّكُمْ رِجْسٌ وَغَضَبٌ ۖ أَتُجَادِلُونَنِي فِي أَسْمَاءٍ سَمَّيْتُمُوهَا أَنْتُمْ وَآبَاؤُكُمْ مَا نَزَّلَ اللَّهُ بِهَا مِنْ سُلْطَانٍ ۚ فَانْتَظِرُوا إِنِّي مَعَكُمْ مِنَ الْمُنْتَظِرِينَ

അവന്‍ പറഞ്ഞു: നിശ്ചയം നിങ്ങളുടെ നാഥനില്‍നിന്നുള്ള മാലിന്യവും കോ പവും നിങ്ങളുടെ മേല്‍ സംഭവിച്ചുകഴിഞ്ഞു, നിങ്ങളും നിങ്ങളുടെ പിതാക്ക ളും പേരിട്ടിട്ടുള്ളതും അല്ലാഹു പ്രമാണത്തില്‍നിന്ന് ഒന്നും അവതരിപ്പിച്ചിട്ടി ല്ലാത്തതുമായ ചില പേരുകളെച്ചൊല്ലിയാണോ നിങ്ങള്‍ എന്നോട് തര്‍ക്കിച്ചു കൊണ്ടിരിക്കുന്നത്? എങ്കില്‍ നിങ്ങള്‍ കാത്തിരിക്കുക, നിശ്ചയം ഞാനും നിങ്ങ ളോടൊപ്പം കാത്തിരിക്കുന്നവരില്‍ പെട്ടവനാകുന്നു.

എക്കാലത്തും കാഫിറുകള്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് അല്ലാഹുവിനെ ഏകനായി പരിചയപ്പെടുത്തുന്നതിന് വേണ്ടി വന്ന പ്രവാചകന്മാരെയും അവരെ പിന്‍പ റ്റി ജീവിച്ചിരുന്ന മഹത്തുക്കളെയും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ശുപാര്‍ശക്കാരും ഇടയാളന്‍മാരുമായി ചിത്രീകരിച്ച് വഴികേടിലാവുകയാണുണ്ടായിട്ടുള്ളത്. പ്രപഞ്ചത്തി ലെ സര്‍വ്വസൃഷ്ടിപ്പും ഏകനായ അല്ലാഹുവിന്‍റെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്നുണ്ടെന്നി രിക്കെ കാഫിറുകള്‍ ഊഹത്തിന്‍റെ അടിസ്ഥാനത്തില്‍ അവരുടെ പിതാക്കള്‍ പ്രയാസഘട്ടങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്ന ചില പേരുകളുടെ കാര്യത്തിലാണ് വിശ്വാസികളോട് തര്‍ക്കിച്ചുകൊണ്ടിരിക്കുക. മുന്‍കഴിഞ്ഞ ജനതകളുടെ വ്യതിചലനങ്ങളെക്കുറിച്ചെല്ലാം വിവരിക്കുന്ന അദ്ദിക്റിനെ മൂടിവെച്ച് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെടാതെ പിശാചിന്‍റെ സംഘമായ വിവിധ സംഘടനകളില്‍ ഉള്‍പെട്ട് യഥാര്‍ത്ഥ കാഫിറുകളും മുശ്രിക്കുകളുമായിത്തീര്‍ന്നവരാണ്. 2: 18, 170-171 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായ ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠ ത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള, ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഏറ്റവും ദുഷിച്ച ജീവികളും ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 8: 22; 15: 44; 17: 97-98; 25: 34 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 4: 159; 5: 104-105; 6: 22-24, 111 വിശദീകരണം നോക്കുക.