وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَٰهٍ غَيْرُهُ ۖ قَدْ جَاءَتْكُمْ بَيِّنَةٌ مِنْ رَبِّكُمْ ۖ هَٰذِهِ نَاقَةُ اللَّهِ لَكُمْ آيَةً ۖ فَذَرُوهَا تَأْكُلْ فِي أَرْضِ اللَّهِ ۖ وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابٌ أَلِيمٌ
ഥമൂദ് ജനതയിലേക്ക് നാം അവരുടെ സഹോദരന്‍ സ്വാലിഹിനെയും നിയോഗി ച്ചിട്ടുണ്ടായിരുന്നു, അവന്‍ അവരോട് പറഞ്ഞു: ഓ എന്‍റെ ജനമേ, നിങ്ങള്‍ അ ല്ലാഹുവിനെ സേവിക്കുന്നവരാവുക, നിങ്ങള്‍ക്ക് അവനല്ലാതെ മറ്റൊരു ഇലാ ഹില്ല തന്നെ, നിങ്ങളുടെ നാഥനില്‍നിന്നുള്ള ഒരു സുവ്യക്തമായ തെളിവ് നി ങ്ങള്‍ക്ക് വന്നുകഴിഞ്ഞിരിക്കുന്നു, ഇതാ, അല്ലാഹുവിന്‍റെ ഈ ഒട്ടകം നിങ്ങള്‍ ക്കൊരു ദൃഷ്ടാന്തമാകുന്നു, അപ്പോള്‍ അതിനെ അല്ലാഹുവിന്‍റെ ഭൂമിയില്‍ മേ ഞ്ഞുതിന്നുവാന്‍ നിങ്ങള്‍ വിടുക, നിങ്ങള്‍ അതിനെ ദുരുദ്ദേശ്യത്തോടെ തൊട്ടുപോവുകയുമരുത്, അപ്പോള്‍ വേദനാജനകമായ ശിക്ഷ നിങ്ങളെ പിടികൂടു കതന്നെ ചെയ്യും.
സമൂദ് ജനതയിലേക്ക് അയക്കപ്പെട്ട പ്രവാചകനാണ് സ്വാലിഹ്. മദീനയില്‍ നിന്ന് ത ബൂക്കിലേക്ക് പോകുന്ന വഴിമദ്ധ്യേയാണ് സമൂദ് ജനത താമസിച്ചിരുന്ന പ്രദേശം. അവര്‍ ക്ക് ദൃഷ്ടാന്തമായി നല്‍കിയ ഒട്ടകം പ്രസവിക്കപ്പെട്ടുണ്ടായതായിരുന്നില്ല. 6: 123-124; 17: 59 വിശദീകരണം നോക്കുക.