فَأَنْجَيْنَاهُ وَالَّذِينَ مَعَهُ بِرَحْمَةٍ مِنَّا وَقَطَعْنَا دَابِرَ الَّذِينَ كَذَّبُوا بِآيَاتِنَا ۖ وَمَا كَانُوا مُؤْمِنِينَ
അപ്പോള്‍ നാം അവനെയും അവനോടൊപ്പമുള്ളവരെയും നമ്മില്‍നിന്നുള്ള കാരുണ്യം കൊണ്ട് രക്ഷപ്പെടുത്തുകയും, നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടിരുന്നവരായവരെ നാം അടിവേരറുത്തുകളയുകയും ചെയ്തു, അവര്‍ വിശ്വാസികളായിരുന്നുമില്ല.
അപ്രകാരം വിശ്വാസികളെ രക്ഷപ്പെടുത്തുക എന്നത് നമ്മുടെ ബാധ്യതയാണ് എന്ന് 10: 103 ലും; അപ്രകാരം നാം വിശ്വാസികളെ രക്ഷപ്പെടുത്തുമെന്ന് 21: 88 ലും; നിശ്ചയം പ്രവാചകന്മാര്‍ അവരുടെ ജനതയിലേക്ക് വെളിപാടുകളും കൊണ്ട് വന്നപ്പോള്‍ അതിനെ തള്ളിപ്പറഞ്ഞ ഭ്രാന്തന്മാരോട് നാം പ്രതികാരം ചെയ്തു, വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യത തന്നെയുമായിരുന്നു എന്ന് 30: 47 ലും പറഞ്ഞിട്ടുണ്ട്. പ്രവാചകന്മാരെയും വിശ്വാസികളെയും ഐഹികലോകത്തും സാക്ഷികള്‍ നിലവില്‍ വരുന്ന വിധിദിവസവും നാഥന്‍ സഹായിക്കുകതന്നെ ചെയ്യുമെന്ന് 40: 51 ലും പറഞ്ഞിട്ടുണ്ട്. 5: 48 ല്‍ പറഞ്ഞ എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ ആരാണോ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്നത്, അവന് യാതൊരു ബുദ്ധിമുട്ടും ബാധിക്കുകയില്ല. 11: 50-60; 26: 123-140; 46: 21-28; 54: 18-22; 69: 4, 6-8 തുടങ്ങിയ സൂക്തങ്ങളിലെല്ലാം ഹൂദ് നബിയുടെയും ആദ് ജനതയുടെയും സംഭവചരിത്രങ്ങള്‍ വിവരിച്ചിട്ടുണ്ട്. 6: 45-47; 7: 40; 35: 45 വിശദീകരണം നോക്കുക.