( അൽ അഅ്റാഫ് ) 7 : 74

وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِنْ بَعْدِ عَادٍ وَبَوَّأَكُمْ فِي الْأَرْضِ تَتَّخِذُونَ مِنْ سُهُولِهَا قُصُورًا وَتَنْحِتُونَ الْجِبَالَ بُيُوتًا ۖ فَاذْكُرُوا آلَاءَ اللَّهِ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ

ആദിനുശേഷം അവന്‍ നിങ്ങളെ പ്രതിനിധികളായി നിശ്ചയിച്ച സന്ദര്‍ഭവും ഭൂ മിയില്‍ നിങ്ങള്‍ക്ക് പാര്‍പ്പിടസൗകര്യം ഒരുക്കിത്തന്നതും ഓര്‍ക്കുവീന്‍, നി ങ്ങള്‍ അതിലെ സമതലങ്ങളില്‍ ഉന്നത കൊട്ടാരങ്ങള്‍ പണിയുന്നു, അതിലെ പര്‍വ്വതങ്ങള്‍ തുരന്ന് വീടുകളുണ്ടാക്കുകയും ചെയ്യുന്നു, അപ്പോള്‍ അല്ലാഹുവിന്‍റെ അടയാളങ്ങളെക്കുറിച്ച് നിങ്ങള്‍ ഓര്‍മ്മിക്കുക, നിങ്ങള്‍ ഭൂമിയില്‍ നാ ശകാരികളായി വിഹരിക്കാതിരിക്കുകയും ചെയ്യുവീന്‍!

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് ലോക ത്തെവിടെയും എന്നെന്നും ഇവിടെ കഴിഞ്ഞുകൂടാമെന്ന ധാരണയില്‍ ആദ് ജനതയു ടെയും സമൂദ് ജനതയുടെയുമെല്ലാം നിര്‍മ്മാണങ്ങളെ വെല്ലുന്ന വീടുകളും പാര്‍പ്പിട ങ്ങളും സ്മാരകങ്ങളും തുരങ്കങ്ങളുമെല്ലാം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത് എന്ന് കാണാം. ഭൂമിക്ക് ആണിയായിട്ടുള്ള മലകള്‍ തുരന്നെടുത്തും കടലിലും വയലിലും മണ്ണിട്ട് നിക ത്തി കൃത്രിമമായി കരകള്‍ നിര്‍മ്മിക്കുന്നവരും അവിടെ കൂറ്റന്‍ സൗധങ്ങള്‍ പണിയു ന്നവരുമെല്ലാം അല്ലാഹുവിന്‍റെ അടയാളങ്ങളെ ഓര്‍മ്മിക്കാതെയും ചിന്തയില്ലാതെയും പ്രപഞ്ചത്തെ നശിപ്പിക്കാന്‍ ഓടിനടക്കുന്നവരില്‍ മുന്‍പന്തിയിലുള്ളത് 25: 18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന ഈ കെട്ടജനത തന്നെയാണ്. ഭൂമിയി ലെ മനുഷ്യരുടെ പാര്‍പ്പിടത്തിനെ വിശ്രമസ്ഥലമെന്നാണ് 7: 24 ല്‍ അല്ലാഹു പറഞ്ഞി ട്ടുള്ളത് എന്ന് ഈ ഭ്രാന്തന്മാര്‍ ചിന്തിക്കുന്നില്ല. ഇതര ജനവിഭാഗങ്ങളെക്കൂടി വലിയ സൗധങ്ങളും കൊട്ടാരങ്ങളും ഉണ്ടാക്കുന്നതിനുവേണ്ടി പ്രേരിപ്പിക്കുന്നവരായി മാറിയിരിക്കുകയാണ് ഇവര്‍. അദ്ദിക്റിന് വിരുദ്ധമായി ജീവിതം നയിക്കുകവഴി കാഫിറുക ളായിത്തീര്‍ന്ന ഇവരുടെ പള്ളികള്‍ സന്‍മാര്‍ഗ്ഗം തീരെ ഇല്ലാത്ത വലിയ സൗധങ്ങളാ ണ്. അവസാനകാലത്ത് അവരുടെ പള്ളികള്‍ വലിയ കെട്ടിടങ്ങളായിരിക്കും, എന്നാ ല്‍ അവ സന്മാര്‍ഗത്തെത്തൊട്ട് തടയുന്നതുമായിരിക്കും എന്ന് പ്രപഞ്ചനാഥന്‍ അവ ന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചത് അന്വര്‍ത്ഥമായിരിക്കുന്നു. അദ്ദിക്റി ല്‍ നിന്ന് ഒളിച്ചോടിപ്പോയ ഈ കെട്ട ജനതക്കെതിരെ പ്രവാചകന്‍ വിധിദിവസം അ ന്യായം ബോധിപ്പിക്കുന്ന രംഗം 25: 30 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 4: 91; 8: 22; 30: 41; 34: 19-20 വിശദീകരണം നോക്കുക.