قَالَ الَّذِينَ اسْتَكْبَرُوا إِنَّا بِالَّذِي آمَنْتُمْ بِهِ كَافِرُونَ
അഹങ്കാരികളായവര്‍ പറഞ്ഞു: നിശ്ചയം നിങ്ങള്‍ ഏതൊന്നുകൊണ്ടാണോ വിശ്വസിക്കുന്നത്, അതിനെ ഞങ്ങള്‍ നിഷേധിക്കുന്നവര്‍ തന്നെയാണ്.
എക്കാലത്തും പ്രവാചകന്മാരെക്കൊണ്ടും അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ കൊണ്ടും വിശ്വസിച്ചിട്ടുള്ളത് ബലഹീനരായ ഏതാനും പേര്‍ മാത്രമാണ്. പ്രവാചകനുമായുള്ള അവരുടെ സാമീപ്യമാണ് അഹങ്കാരികളായ പ്രമാണിമാര്‍ക്ക് വിശ്വസിക്കാന്‍ തടസ്സമായിരുന്നത്. നിരക്ഷരനായ പ്രവാചകനിലൂടെ അവതരിപ്പിക്കപ്പെട്ട അദ്ദിക്ര്‍ കൂടുതല്‍ മനസ്സിലാവുകയും ഉപയോഗപ്പെടുകയും ചെയ്യുക നിരക്ഷരര്‍ക്കാണ് എന്ന് 62: 2-3 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 7: 26; 56: 82 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരാണ് ഫുജ്ജാറുകള്‍ എന്നതിനാല്‍ ഇക്കാലത്തുള്ള ഒറ്റപ്പെട്ട വിശ്വാസി പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സൗരാഷ്ട്രര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്കാണ് അദ്ദിക്ര്‍ എത്തിച്ചുകൊടുക്കേണ്ടത്. അതോടൊപ്പം പ്രവാചകന്‍റെ ജനതയില്‍ പെട്ട ഫുജ്ജാറുകളോട് 9: 73 ന്‍റെ കല്‍പന പ്രകാരം അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യുകയും വേണം. 4: 150-151; 7: 37; 11: 27-28 വിശദീകരണം നോക്കുക.