( അൽ അഅ്റാഫ് ) 7 : 77

فَعَقَرُوا النَّاقَةَ وَعَتَوْا عَنْ أَمْرِ رَبِّهِمْ وَقَالُوا يَا صَالِحُ ائْتِنَا بِمَا تَعِدُنَا إِنْ كُنْتَ مِنَ الْمُرْسَلِينَ

അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുത്തുകളഞ്ഞു, തങ്ങളുടെ നാഥന്‍റെ കല്‍പ്പ നകള്‍ അവര്‍ ദാര്‍ഷ്ട്യപൂര്‍വ്വം ധിക്കരിക്കുകയും ചെയ്തു, അവര്‍ പറയുക യും ചെയ്തു: ഓ സ്വാലിഹ്, നീ അയക്കപ്പെട്ട പ്രവാചകന്‍മാരില്‍ പെട്ടവന്‍ ത ന്നെയാണെങ്കില്‍ ഞങ്ങളോട് വാഗ്ദത്തം ചെയ്തുകൊണ്ടിരുന്നതായ ഒന്ന് ഞ ങ്ങള്‍ക്ക് കൊണ്ടുവരിക.

അവരോട് വാഗ്ദത്തം ചെയ്യുന്ന ശിക്ഷ വേഗത്തില്‍ കൊണ്ടുവരിക എന്ന വെല്ലുവിളിയോടുകൂടിയാണ് അല്ലാഹു ദൃഷ്ടാന്തമായി നല്‍കിയ ഒട്ടകത്തെ അവര്‍ അറുത്തത്. 11: 65 ല്‍ പറഞ്ഞ പ്രകാരം സ്വാലിഹ് നബി അവരോട് പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ വീ ട്ടില്‍ മൂന്ന് ദിവസം കാത്തിരിക്കുക. മൂന്ന് ദിവസത്തിന് ശേഷം ശിക്ഷ അവരില്‍ സംഭവിക്കുകയുമുണ്ടായി.