فَتَوَلَّىٰ عَنْهُمْ وَقَالَ يَا قَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَةَ رَبِّي وَنَصَحْتُ لَكُمْ وَلَٰكِنْ لَا تُحِبُّونَ النَّاصِحِينَ
അങ്ങനെ അവന് അവരെത്തൊട്ട് പിന്തിരിഞ്ഞുപോയി, അവന് പറയുകയും ചെയ്തു; ഓ എന്റെ ജനമേ, എന്റെ നാഥന്റെ സന്ദേശം നിശ്ചയം ഞാന്‍ നിങ്ങ ള്‍ക്ക് എത്തിച്ചുതന്നു, ഞാന്‍ നിങ്ങള്‍ക്ക് ഗുണകാംക്ഷയുള്ളവനുമായിരുന്നു, എന്നാല്‍ നിങ്ങള്‍ ഗുണകാംക്ഷികളെ ഇഷ്ടപ്പെടുന്നവരായിരുന്നില്ല.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളാണ് ഏറ്റവും വലിയ ദൃഷ്ടാന്തവും മിഥ്യകലരാത്ത അജയ്യഗ്രന്ഥവുമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും ത ള്ളിപ്പറഞ്ഞുകൊണ്ടും അന്ത്യനാളിന്റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നായ കാ ഫിറായ മസീഹുദ്ദജ്ജാലിനെ ക്ഷണിച്ചുവരുത്തുന്നത്. അങ്ങനെ അവര്‍ പരിധിലംഘിച്ച ലക്ഷ്യബോധമില്ലാത്ത നാശകാരികളായ ഭ്രാന്തന്മാരായി മാറിയിരിക്കുകയാണ്. 11: 61-68; 26: 141-159; 54: 23-32; 91: 11-15 തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സ്വാലിഹിന്റെ ജനതയാ യ സമൂദിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.