وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَٰهٍ غَيْرُهُ ۖ قَدْ جَاءَتْكُمْ بَيِّنَةٌ مِنْ رَبِّكُمْ ۖ فَأَوْفُوا الْكَيْلَ وَالْمِيزَانَ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا ۚ ذَٰلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ مُؤْمِنِينَ
മദ്യനിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെയും, അവന്‍ പറഞ്ഞു: ഓ എന്‍റെ ജനമേ! നിങ്ങള്‍ അല്ലാഹുവിനെ സേവിക്കുന്നവരാവുക, നിങ്ങള്‍ക്ക് അവനെക്കൂടാതെ മറ്റൊരു ഇലാഹുമില്ല തന്നെ, നിങ്ങളുടെ നാഥനില്‍ നിന്നുള്ള സ്പഷ്ടമായ ഒരു വെളിപാട് നിങ്ങള്‍ക്ക് വന്നുകഴിഞ്ഞിരിക്കുന്നു, അതിനാല്‍ നിങ്ങള്‍ അളവുതൂക്കങ്ങള്‍ പൂര്‍ത്തിയാക്കുവീന്‍, ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ കുറവ് വരുത്താതിരിക്കുകയും നിങ്ങള്‍ ഭൂമിയില്‍ നാശമുണ്ടാക്കാതിരിക്കുകയും ചെയ്യുവീന്‍-അതിന്‍റെ സംസ്കരണം കഴിഞ്ഞിരിക്കെ, അതാണ് നിങ്ങള്‍ക്ക് ഉത്തമം നിങ്ങള്‍ വിശ്വാസികള്‍ തന്നെയാണെങ്കില്‍!
11: 17, 28; 40: 49 തുടങ്ങി 61 സൂക്തങ്ങളില്‍ പറഞ്ഞ വെളിപാട് അദ്ദിക്ര്‍ തന്നെയാണ്. 2: 93; 5: 57 വിശദീകരണം നോക്കുക.