وَإِنْ كَانَ طَائِفَةٌ مِنْكُمْ آمَنُوا بِالَّذِي أُرْسِلْتُ بِهِ وَطَائِفَةٌ لَمْ يُؤْمِنُوا فَاصْبِرُوا حَتَّىٰ يَحْكُمَ اللَّهُ بَيْنَنَا ۚ وَهُوَ خَيْرُ الْحَاكِمِينَ
ഞാന്‍ ഏതൊരു സന്ദേശവും കൊണ്ടാണോ അയക്കപ്പെട്ടിട്ടുള്ളത്, അതില്‍ നിങ്ങളില്‍നിന്നുള്ള ഒരുവിഭാഗം വിശ്വസിക്കുന്നവരാണെങ്കിലും മറ്റൊരു വിഭാഗം വിശ്വസിക്കുന്നില്ല, അപ്പോള്‍ അല്ലാഹു നമുക്കിടയില്‍ തീരുമാനം കല്‍പ്പിക്കുന്നതുവരെ നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുവീന്‍, അവന്‍ വിധികല്‍പ്പിക്കുന്നവരില്‍ ഏറ്റവും ഉത്തമനുമാകുന്നു.
മദ്യന്‍ വാസികള്‍ നാഥന്‍റെ സന്ദേശമായ അദ്ദിക്റിനെ തള്ളിപ്പറയുക വഴി പ്രപഞ്ചനാഥനെ ഏകഇലാഹായി അംഗീകരിക്കാത്തവരും അളവുതൂക്കങ്ങളില്‍ കൃത്രിമം കാണിച്ചുകൊണ്ട് ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കാത്തവരുമായിരുന്നു. അവര്‍ വഴിയോരങ്ങളില്‍ പതിയിരുന്ന് കവര്‍ച്ച, കൊള്ള തുടങ്ങിയ നശീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി നേരെച്ചൊവ്വെയുള്ള പാതയില്‍ നിന്ന് വ്യതിചലിച്ച് ജീവിക്കുന്നവരായതിനാല്‍ ആ നാട്ടില്‍ ജീവിതം ദുസ്സഹമായിത്തീര്‍ന്നു. നാഥന്‍ അവരുടെ ജീവിത ഭാരം ഇറക്കിവെക്കുന്നതിനും അവരെ സംസ്കരിക്കുന്നതിനും വേണ്ടി അദ്ദിക്റും കൊണ്ട് ശുഐബിനെ നിയോഗിച്ചു. അല്ലാഹുവിന്‍റെ പാത വക്രീകരിക്കരുതെന്നും എണ്ണത്തില്‍ കുറവായിരുന്ന നിങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് നാഥനാണെന്ന് ഓര്‍ക്കുകയും മുമ്പുകഴിഞ്ഞുപോയ നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കിക്കാണുകയും ചെയ്യുക എന്ന് അവരെ ഉണര്‍ത്തുകയുണ്ടായി. 2: 59; 7: 30, 37; 8: 22; 9: 67-68 വിശദീകരണം നോക്കുക.