( അൽ അഅ്റാഫ് ) 7 : 88

قَالَ الْمَلَأُ الَّذِينَ اسْتَكْبَرُوا مِنْ قَوْمِهِ لَنُخْرِجَنَّكَ يَا شُعَيْبُ وَالَّذِينَ آمَنُوا مَعَكَ مِنْ قَرْيَتِنَا أَوْ لَتَعُودُنَّ فِي مِلَّتِنَا ۚ قَالَ أَوَلَوْ كُنَّا كَارِهِينَ

അവന്‍റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ഓ ശുഐബ്, നിശ്ചയം, നിന്നെയും നിന്നോടൊപ്പം വിശ്വാസികളായവരെയും ഞങ്ങളുടെ നാട്ടില്‍ നിന്ന് ഞങ്ങള്‍ പുറത്താക്കുകതന്നെ ചെയ്യും, അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ ചര്യകളിലേക്ക് തിരിച്ചുവരികതന്നെ വേണം, അവന്‍ ചോദിച്ചു: ഞങ്ങള്‍ അത് വെറുക്കുന്നവരാണെങ്കിലും?

2: 256 പ്രകാരം മതത്തില്‍ നിര്‍ബന്ധമില്ല എന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പറയുന്നുണ്ടെങ്കിലും അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ഫുജ്ജാറുകളുടെ മാര്‍ഗ്ഗത്തില്‍ നിന്ന് വേറിട്ട് നിലകൊള്ളുന്ന ആയിരത്തിലൊന്നായ വിശ്വാസിയോട് അവരിലെ അഹങ്കാരികളായ കപടവിശ്വാസികള്‍ സ്വീകരിച്ചിട്ടുള്ള നയവും ഈ സൂക്തത്തില്‍ പറഞ്ഞതുപോലെത്തന്നെയാണ്. 55: 1 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തില്‍ വെച്ചുതന്നെ അദ്ദിക്ര്‍ പ ഠിപ്പിച്ച നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സന്മാര്‍ഗത്തിലേക്കോ ദുര്‍മാര്‍ഗത്തിലേക്കോ ആക്കുന്നില്ല. ആരാണോ അദ്ദിക്റിനെ മുറുകെപ്പിടിക്കുക വഴി നാഥനെ മുറുകെപ്പി ടിച്ച് നിലകൊള്ളുന്നത്, അത് അവന് വേണ്ടിത്തന്നെയാണ്. അവന് സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാം. 6: 123-124; 10: 108-109; 48: 6; 22: 77-78 വിശദീകരണം നോക്കുക.