( അൽ അഅ്റാഫ് ) 7 : 9

وَمَنْ خَفَّتْ مَوَازِينُهُ فَأُولَٰئِكَ الَّذِينَ خَسِرُوا أَنْفُسَهُمْ بِمَا كَانُوا بِآيَاتِنَا يَظْلِمُونَ

ആരാണോ തന്‍റെ തൂക്കം ലഘൂകരിച്ചത്, അപ്പോള്‍ അക്കൂട്ടര്‍ തന്നെയാകുന്നു തങ്ങളെ നഷ്ടപ്പെടുത്തിയവരായവര്‍, നമ്മുടെ സൂക്തങ്ങളോട് അന്ധത കൈ ക്കൊണ്ടിരുന്നവരായതുകൊണ്ട്.

2: 119, 147; 10: 108; 17: 81; 39: 41, 69, 75 തുടങ്ങി 256 സൂക്തങ്ങളില്‍ പറഞ്ഞ സത്യം അദ്ദിക്റാണ്. അപ്പോള്‍ ആരാണോ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഇവിടെ ജീവിക്കുന്നത്, അവര്‍ക്ക് സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കപ്പെടുന്ന നാളില്‍ അവരുടെ കര്‍മരേഖയില്‍ തൂക്കം ലഭിക്കുന്നതാണ്. ആത്മാവിനോട് അക്രമം കാണിച്ച് കെട്ടജനതയായിത്തീര്‍ന്ന ഫുജ്ജാറുകള്‍ ഇവിടെ മിഥ്യ പിന്‍പറ്റുന്നവരായതിനാല്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കപ്പടുന്ന നാളില്‍ എല്ലാം നഷ്ടപ്പെട്ടവരായിരിക്കുമെന്ന് 40: 78 ല്‍ പറഞ്ഞിട്ടുണ്ട്. 2: 186 ല്‍ വിവരിച്ച പ്രകാരം പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാനും കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാനും അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന വിധം നാഥനെക്കൊണ്ട് വിശ്വസിക്കുക, അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കുക വഴി നാഥന്‍റെ വിളിക്ക് മറുപടിനല്‍കുക എന്നീ രണ്ട് ഉപാധികള്‍ വെച്ചിട്ടുണ്ട്. അപ്പോള്‍ 25: 65-66 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ലക്ഷ്യബോധമില്ലാത്ത കപടവിശ്വാസികളും പ്രജ്ഞയറ്റ അവരുടെ അനുയായികളും അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഇവിടെ ജീവിച്ചതിന് പിഴയായി നരകക്കുണ്ഠമാണ് സമ്പാദിച്ചുകൊണ്ടിരിക്കുന്നത്. 1: 7; 2: 121, 286; 3: 185 വിശദീകരണം നോക്കുക.