( അൽ അഅ്റാഫ് ) 7 : 91

فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ

അപ്പോള്‍ കിടിലം കൊള്ളിക്കുന്ന ഒരു വിപത്ത് അവരെ ബാധിക്കുകയും അ ങ്ങനെ അവര്‍ പ്രഭാതത്തോടെ തങ്ങളുടെ വസതികളില്‍ ചേതനയറ്റ് വീണുകിടക്കുകയും ചെയ്തു.

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ അക്രമികള്‍ ഭാരം വഹിക്കുന്ന കഴുതകളെപ്പോലെയാണ് നാഥന്‍റെ ഗ്രന്ഥം വഹിക്കുന്നത്. അദ്ദിക്റിനെ തള്ളിപ്പറയുക വ ഴി അവര്‍ പ്രവാചകന്മാരില്‍ നിന്നോ നബിമാരില്‍ നിന്നോ ഒരാളെയും പിന്‍പറ്റുന്നില്ല. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന തെമ്മാടികളായ അവര്‍ 29 കള്ളവാദികളെ പിന്‍ പറ്റുന്നവരും മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരി ക്കുന്നവരുമാണ്. അവരില്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്തും വിധിദിവ സവും 7: 37 ല്‍ വിവരിച്ച പ്രകാരം അവര്‍ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറു കള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. അവരുടെ എല്ലാ പ്രവര്‍ത്തന ങ്ങളും തെളിവായ അദ്ദിക്റിന് വിരുദ്ധമായതിനാല്‍ നിഷ്ഫലമാണെന്നും അവര്‍ക്ക് അ വരുടെ ത്രാസ്സില്‍ വിധിദിവസം തൂക്കം ലഭിക്കുകയില്ല എന്നും 18: 103-106 ല്‍ അവരാണ് വായിച്ചിട്ടുള്ളത്. ലക്ഷ്യബോധമില്ലാതെ ഇവിടെ ജീവിതം നയിച്ചതിന് പിഴയായി അവര്‍ക്ക് നരകക്കുണ്ഠമാണ് ഒരുക്കിവെച്ചിട്ടുള്ളതെന്ന് 7: 179; 9: 67-68; 15: 44; 25: 65-66 സൂക്തങ്ങ ളില്‍ പറഞ്ഞിട്ടുണ്ട്. 2: 258; 48: 6; 5: 10, 86 വിശദീകരണം നോക്കുക.