( അൽ അഅ്റാഫ് ) 7 : 92

الَّذِينَ كَذَّبُوا شُعَيْبًا كَأَنْ لَمْ يَغْنَوْا فِيهَا ۚ الَّذِينَ كَذَّبُوا شُعَيْبًا كَانُوا هُمُ الْخَاسِرِينَ

ശുഐബിനെ തള്ളിപ്പറഞ്ഞവര്‍ ആ ഭവനങ്ങളില്‍ വസിച്ചിട്ടേയില്ല എന്നവണ്ണം തുടച്ചുനീക്കപ്പെട്ടു, ആരാണോ ശുഐബിനെ തള്ളിപ്പറഞ്ഞുകൊണ്ടിരുന്നത്, അവര്‍ തന്നെയാണ് എല്ലാം നഷ്ടപ്പെട്ടവരായിത്തീര്‍ന്നത്.

90-ാം സൂക്തത്തില്‍ ശുഐബിനെ പിന്‍പറ്റിയാല്‍ നിങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരാ യിത്തീരും എന്നാണ് കപടവിശ്വാസികള്‍ വിശ്വാസികളോട് പറഞ്ഞിരുന്നത്. എന്നാല്‍ ശുഐബിനെ തള്ളിപ്പറഞ്ഞ അവരും അവരുടെ അനുയായികളും തന്നെയാണ് ഇഹ ത്തിലും പരത്തിലും എല്ലാം നഷ്ടപ്പെട്ടവരായിത്തീര്‍ന്നത്. എക്കാലത്തുമുള്ള ഫുജ്ജാറു കള്‍ അദ്ദിക്റിനെ പിന്‍പറ്റുന്ന പ്രവാചകന്മാരെ തള്ളിപ്പറയുന്നവരായതിനാല്‍ ഇഹത്തി ലും പരത്തിലും അവര്‍ നഷ്ടപ്പെട്ടവരാണ്. എക്കാലത്തുമുള്ള ആയിരത്തില്‍ ഒന്നായ വി ശ്വാസികള്‍ 83: 7 ല്‍ പറഞ്ഞ നരകത്തിലെ സിജ്ജീന്‍ പട്ടികയില്‍ നിന്ന് അവരുടെ വിധി അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയീന്‍ പട്ടികയിലേക്ക് മാറ്റുന്നതാണ്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 

കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ കപടവിശ്വാസികളും അനുയായിക ളുമടങ്ങിയ ഫുജ്ജാറുകള്‍ പരലോകത്ത് വെച്ച് പരസ്പരം പഴിചാരുകയും ശപിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 2: 120-121 വിശദീകരണം നോക്കുക.