( അൽ അഅ്റാഫ് ) 7 : 93

فَتَوَلَّىٰ عَنْهُمْ وَقَالَ يَا قَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَاتِ رَبِّي وَنَصَحْتُ لَكُمْ ۖ فَكَيْفَ آسَىٰ عَلَىٰ قَوْمٍ كَافِرِينَ

അങ്ങനെ അവന്‍ അവരെത്തൊട്ട് പിന്തിരിഞ്ഞുപോയി, അവന്‍ പറയുകയും ചെയ്തു: ഓ എന്‍റെ ജനമേ, നിശ്ചയം എന്‍റെ നാഥന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നി ങ്ങള്‍ക്ക് എത്തിച്ചുതന്നു, ഞാന്‍ നിങ്ങള്‍ക്ക് ഗുണകാംക്ഷയുള്ളവനുമായിരു ന്നു, അപ്പോള്‍ കാഫിറായ ഒരു ജനതയുടെമേല്‍ ഞാന്‍ എന്തിന് ദുഃഖിക്കണം?

5: 67 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയും മൊ ത്തം മനുഷ്യര്‍ക്ക് നാഥനില്‍ നിന്നുള്ള സന്ദേശവുമായ അദ്ദിക്റിനെ മൂടിവയ്ക്കുന്ന ഒരു ജനതയെ നിശ്ചയം അല്ലാഹു സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയില്ല. അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളെയും അതിനെ തള്ളിപ്പറയുന്ന ഫാജിറുകളെയും പ്രവാചകനോ വിശ്വാസിയോ അനുസരിക്കരുതെന്നും അവരോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തണമെന്നും 9: 73; 66: 9 എന്നീ സൂക്തങ്ങളിലൂടെ പ്രവാചകനോടും ഒറ്റപ്പെ ട്ട വിശ്വാസിയോടും കല്‍പിച്ചിട്ടുണ്ട്. 2: 6-7, 18; 4: 140 വിശദീകരണം നോക്കുക.