( 70 ) അല്‍ മആരിജ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(70) അല്‍ മആരിജ്

'കോണിപ്പടികളുടെ ഉടമയായ അല്ലാഹു' എന്ന് മൂന്നാം സൂക്തത്തില്‍ പറഞ്ഞി ട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് അല്‍ മആരിജ്-കോണിപ്പടികള്‍-എന്ന് പേര് വന്നിട്ടു ള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ ആദ്യകാലത്ത് അവതരിച്ചിട്ടുള്ളതാണ് 44 സൂ ക്തങ്ങള്‍ അടങ്ങിയ ഈ സൂറത്ത്. 

അല്ലാഹുവിലേക്ക് കയറിപ്പോകാനുള്ള കോണിപ്പടികളായ അദ്ദിക്റിനെ ടിക്കറ്റാ യി ഉപയോഗപ്പെടുത്താത്ത കാഫിറുകളോട് അമ്പതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ള വിധിദിവസം അടുത്തുതന്നെ സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. അവരുടെ മക്കളെയും ഭാര്യയെയും അഭയം നല്‍കിയ ബന്ധുക്കളെയും ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും പകരം നല്‍കി രക്ഷപ്പെടാമെന്ന് അന്ന് ആഗ്രഹിച്ചാല്‍ അത് നടക്കുകയില്ല എ ന്നും മുന്നറിയിപ്പ് നല്‍കുന്നു. അദ്ദിക്റിനെ സത്യപ്പെടുത്തുന്ന വിജയം വരിക്കുന്ന വിശ്വാസികളുടെ നമസ്ക്കാരത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇവിടെ കളിയിലും പരിഹാസത്തി ലും വിഹരിച്ച് ജീവിച്ചുകൊണ്ടിരിക്കുന്ന കാഫിറുകളോട് വാഗ്ദത്തം ചെയ്തിട്ടുള്ള വി ധിദിവസം കണ്ടുമുട്ടുന്ന നാളില്‍ അവര്‍ അവരുടെ ശവക്കുഴികളില്‍ നിന്ന് ഒരു നാട്ടക്കു റിയിലേക്ക് എന്നപോലെ അതിവേഗം പുറപ്പെടുന്നതാണെന്ന് മുന്നറിയിപ്പ് നല്‍കിക്കൊ ണ്ട് സൂറത്ത് അവസാനിക്കുന്നു.