( അല്‍ മആരിജ് ) 70 : 22

إِلَّا الْمُصَلِّينَ

-നമസ്കരിക്കുന്നവര്‍ ഒഴികെ.

നമസ്കരിക്കുന്നവര്‍ ഒഴികെ എന്നുപറഞ്ഞത് 11: 87 ല്‍ പറഞ്ഞ ശുഐബ് നബി യുടെ നമസ്കാരവും 29: 45 ല്‍ പറഞ്ഞ നീചവും നിഷിദ്ധവുമായ പ്രവൃത്തികളെത്തൊട്ട് തടയുന്ന നമസ്കാരവും നിര്‍വ്വഹിക്കുന്നവര്‍ ഒഴികെ എന്നാണ്. അവര്‍ 20: 14 ല്‍ പറഞ്ഞ പ്രകാരം ദിക്രീ-അദ്ദിക്ര്‍-നിലനിര്‍ത്തുന്നതിന് വേണ്ടി നമസ്കരിക്കുന്നവരാണ്. അല്ലാതെ 107: 4 ല്‍ പറഞ്ഞ പ്രകാരം ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് അശ്രദ്ധരായി നമസ്കരിക്കുക വഴി നരകത്തിലെ വൈല്‍ എന്ന ചെരുവ് ശിക്ഷയായി ലഭിക്കുന്ന നമസ്കാരക്കാരല്ല. സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്താതെ മരണപ്പെടുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരാളോടും മരണസമയത്ത് "നീ അദ്ദിക്റിനെ സത്യപ്പെടുത്തിയില്ല, അ തുകൊണ്ട് നീ നമസ്കരിച്ചിട്ടുമില്ല" എന്ന് നാഥന്‍ പറയുമെന്ന് 75: 31 ലും; നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു എന്ന് പറയുമെന്ന് 39: 59 ലും പറഞ്ഞത് അവര്‍ വായിച്ചിട്ടുണ്ട്. ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി പിന്‍പറ്റേണ്ട പ്രാര്‍ത്ഥനാ രീ തിയും ജീവിത രീതിയും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 9: 53 -55; 23: 1-2; 25: 65-66 വിശദീകരണം നോക്കുക.