( അല്‍ മആരിജ് ) 70 : 30

إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ

തങ്ങളുടെ ഇണകളിലും കരാറിന്‍റെ അടിസ്ഥാനത്തില്‍ തങ്ങളുടെ അധീനത്തി ല്‍ വന്നിട്ടുള്ള സ്ത്രീകളിലും ഒഴികെ, അപ്പോള്‍ നിശ്ചയം അവരുടെ കാര്യത്തി ല്‍ അവര്‍ ആക്ഷേപാര്‍ഹരല്ല.

ഇന്ന് വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ യുദ്ധമോ വലംകൈ അടിമപ്പെടു ത്തിയ സ്ത്രീകളോ ഇല്ല. 7: 189 ല്‍ വിവരിച്ച പ്രകാരം പൂര്‍ണമായും ഇണയില്‍ ഒതുങ്ങി നിന്നുകൊണ്ടുള്ള വൈവാഹികജീവിതം മാത്രമേ ഇസ്ലാമില്‍ അനുവദിച്ചിട്ടുള്ളൂ. ഇണചേരുമ്പോള്‍ പരസ്ത്രീ-പരപുരുഷന്മാരെ മനസ്സുകൊണ്ട് ഓര്‍മിക്കുന്നതുപോലും 17: 13-14; 18: 49; 58: 6 തുടങ്ങിയ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം തങ്ങളുടെ കര്‍മരേഖയില്‍ രേഖപ്പെടുത്തുന്നതാണ് എന്ന ബോധത്തോടുകൂടി മാത്രമാണ് വിശ്വാസികള്‍ നിലകൊ ള്ളുക. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുമായുള്ള വിവാഹബന്ധം ഇണകളായി നരകക്കുണ്ഠത്തിലേക്ക് പോകാന്‍ കാരണമാകുന്നതാണെന്ന് 37: 22-23 ലും; ഭ്രാന്തന്മാരായ അവര്‍ ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെയാണ് സേവിച്ചുകൊ ണ്ടിരിക്കുന്നതെന്ന് 36: 59-62 ലും അവര്‍ വായിച്ചിട്ടുണ്ട്. 9: 71-72; 23: 6; 33: 35; 49: 10 വിശദീ കരണം നോക്കുക.