( അല്‍ മആരിജ് ) 70 : 41

عَلَىٰ أَنْ نُبَدِّلَ خَيْرًا مِنْهُمْ وَمَا نَحْنُ بِمَسْبُوقِينَ

-അവരില്‍ നിന്നുള്ളവരെക്കാള്‍ ഉത്തമരായവരെ പകരം കൊണ്ടുവരാന്‍, നാം മുന്‍കടക്കപ്പെടുന്നവനൊന്നും ആവുകയുമില്ല.

അദ്ദിക്റിനെ കളവാക്കുകയും മൂടിവെക്കുകയും ചെയ്യുന്ന അക്രമികളും തെമ്മാടി കളുമായ കാഫിറുകളുടെ സ്ഥാനത്ത് അദ്ദിക്റിനെ പിന്‍പറ്റി ജീവിക്കുന്ന ഉത്തമന്മാരായ വിശ്വാസികളെ കൊണ്ടുവരാനും മനുഷ്യരല്ലാത്ത സൃഷ്ടികളെത്തന്നെ കൊണ്ടുവരാനും കഴിവുള്ളവനാണ് ത്രികാലജ്ഞാനിയായ അല്ലാഹു എന്നും, എല്ലാം അടക്കിഭരിക്കുന്ന എല്ലാം വലയം ചെയ്ത അവനെ അതിജയിക്കാനോ അവന്‍റെ പിടുത്തത്തില്‍ നിന്ന് ര ക്ഷപ്പെടാനോ കാഫിറുകളില്‍ ഒരാള്‍ക്കും സാധിക്കുകയില്ല എന്നുമാണ് മുന്നറിയിപ്പ് ന ല്‍കുന്നത്. 4: 131-133; 6: 89-90; 43: 60-61; 56: 60-62 വിശദീകരണം നോക്കുക.