നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(71) നൂഹ്
'നിശ്ചയം നാം നൂഹിനെ അവന്‍റെ ജനതയിലേക്ക് അയക്കുകയുണ്ടായിട്ടുണ്ട്' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് ഈ സൂറത്തിന് നൂഹ് എന്ന പേര് ലഭിച്ചത്. പ്രവാചകന്‍റെ മക്കാജീവിതത്തിലെ ആദ്യഘട്ടത്തില്‍ അവതരിച്ച ഈ സൂറത്തില്‍ പ്രവാചകന്‍മാരില്‍ ആദ്യനായ നൂഹ് തന്‍റെ ജനതയില്‍ മുന്നറിയിപ്പ് നല്‍കി യ രീതിയും അദ്ദേഹത്തിന്‍റെ ജനത അതിനോട് പ്രതികരിച്ച രീതിയും ചൂണ്ടിക്കാണി ച്ചുകൊണ്ട് അവസാനത്തെ നബിയും പ്രവാചകനുമായ മുഹമ്മദ് നബിയുടെ അന്ത്യനാള്‍ വരെയുള്ള ജനതയെ കര്‍ശനമായി താക്കീത് നല്‍കുന്നുണ്ട്. അല്ലാഹുവിന്‍റെ സന്ദേശ മായ അദ്ദിക്ര്‍ പിന്‍പറ്റുകയാണെങ്കില്‍ സമ്പത്തിലും സന്താനങ്ങളിലും വര്‍ദ്ധനവ് ന ല്‍കുമെന്നും സുഭിക്ഷമായ ജീവിതം നല്‍കുമെന്നും ഉണര്‍ത്തുന്നുണ്ട്. അവസാനം നൂ ഹിന്‍റെ ജനത താക്കീതുകളൊന്നും ചെവികൊള്ളാതെ കപടവിശ്വാസികളായ അവരു ടെ നേതാക്കളെ അന്ധമായി പിന്‍പറ്റുന്നവരാവുകയും നൂഹിനെ കാണുന്നതുതന്നെ വെറുക്കുകയും ചെയ്തപ്പോള്‍ നൂഹിനെക്കൊണ്ട് 'അവരില്‍ നിന്നുള്ള ഒരു കാഫിറി ന്‍റെ വീടുപോലും അവശേഷിപ്പിക്കല്ലേ' എന്ന് നാഥന്‍ പ്രാര്‍ത്ഥിപ്പിക്കുകയും അവരുടെ ത്തന്നെ കുറ്റം കാരണം പ്രളയം മുഖേന അവരെ മുക്കിക്കൊല്ലുകയുമുണ്ടായി. വിശ്വാസി കള്‍ വിശ്വാസികളായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി മാത്രമേ പൊറുക്കലി നെ തേടാവൂ, അക്രമികളായവര്‍ക്ക്-അവര്‍ കുടുംബത്തില്‍ നിന്നുള്ള എത്ര അടുത്തവ രാണെങ്കിലും ശരി-നഷ്ടവും വഴികേടുമല്ലാതെ വര്‍ദ്ധിപ്പിക്കരുത് എന്നാണ് പ്രാര്‍ത്ഥി ക്കേണ്ടത് എന്ന് പഠിപ്പിച്ചുകൊണ്ട് 28 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.