( നൂഹ് ) 71 : 1

إِنَّا أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ أَنْ أَنْذِرْ قَوْمَكَ مِنْ قَبْلِ أَنْ يَأْتِيَهُمْ عَذَابٌ أَلِيمٌ

നിശ്ചയം, നാം നൂഹിനെ അവന്‍റെ ജനതയിലേക്ക് അയക്കുകതന്നെയുണ്ടായി ട്ടുണ്ട്, നിന്‍റെ ജനതയെ അവര്‍ക്ക് വേദനാജനകമായ ശിക്ഷ വന്നെത്തുന്നതി ന് മുമ്പ് നീ മുന്നറിയിപ്പ് നല്‍കുക എന്ന് പറഞ്ഞുകൊണ്ട്.

ഗ്രന്ഥം കൊണ്ട് അയക്കപ്പെട്ട പ്രവാചകരില്‍ ആദ്യനായിരുന്നു 'മനു' എന്ന പേരില്‍ ഹൈന്ദവപുരാണങ്ങളിലും 'നോഹ' എന്ന പേരില്‍ ബൈബിളിലും അറിയപ്പെടുന്ന പ്ര വാചകന്‍ നൂഹ്. 4: 163-164; 7: 59-64; 11: 25-49; 29: 14-15 വിശദീകരണം നോക്കുക.