( നൂഹ് ) 71 : 23

وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا

അവര്‍ പറയുകയും ചെയ്തു: നിങ്ങള്‍ നിങ്ങളുടെ ഇലാഹുകളെ വെടിയരുത്, നിങ്ങള്‍ വദ്ദിനെയോ സുവാഇനെയോ യഗൂസിനെയോ യഊഖിനെയോ ന സ്റിനെയോ വെടിയരുത്.

ആദം മുതല്‍ നൂഹ് വരേയുള്ള വിവിധ തലമുറകളില്‍ ജീവിച്ചിരുന്ന നബിമാരെ അ വരുടെ മരണശേഷം ഇലാഹുകളായി അനുമാനിച്ച് അവരുടെ വിഗ്രഹങ്ങള്‍ ഉണ്ടാക്കി പൂജിക്കുന്നവരായിരുന്നു ആ ജനത. അവര്‍ ആരാധിച്ചിരുന്ന വിഗ്രഹങ്ങളുടെ പേരുകളി ല്‍ ചിലതാണ് സൂക്തത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. 21: 36-37, 41-43; 53: 19-20 വിശദീകര ണം നോക്കുക.