( നൂഹ് ) 71 : 7

وَإِنِّي كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوا أَصَابِعَهُمْ فِي آذَانِهِمْ وَاسْتَغْشَوْا ثِيَابَهُمْ وَأَصَرُّوا وَاسْتَكْبَرُوا اسْتِكْبَارًا

നിശ്ചയം, എല്ലാഓരോ പ്രാവശ്യവും നീ അവര്‍ക്ക് പൊറുത്തുകൊടുക്കുന്നതിന് വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ അവരുടെ ചെവികളില്‍ തിരുകുകയും അവരെ അവരുടെ വസ്ത്രങ്ങള്‍ക്കുള്ളി ല്‍ മൂടാന്‍ ശ്രമിക്കുകയുമാണുണ്ടായത്, അവര്‍ ശഠിച്ചുനില്‍ക്കുന്ന അധികരിച്ച അഹങ്കാര പ്രമത്തരാവുകയുമാണുണ്ടായത്.

ആ ജനത അല്ലാഹുവിലേക്ക് വിളിക്കുന്നതിന്‍റെ പേരില്‍ നൂഹിനെ കാണുന്നതുത ന്നെ വെറുക്കുന്നവരായിരുന്നു. നൂഹിന്‍റെ സംസാരം കേള്‍ക്കാതിരിക്കുന്നതിന് വേണ്ടി അവരുടെ കാതുകളില്‍ വിരലുകള്‍ തിരുകുകയും അവരുടെ വസ്ത്രങ്ങള്‍ പൊക്കി മുഖം മൂടുകയും ചെയ്തിരുന്നു. അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതെ ഒരാളും വിശ്വാസിയാവുക യോ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ലെന്ന് പറയുന്ന വിശ്വാസിയുടെ മുമ്പില്‍ പ്രത്യ ക്ഷപ്പെടാന്‍ 59: 13 ല്‍ പറഞ്ഞതുപോലെ കപടവിശ്വാസികള്‍ക്ക് ഭയമാണ്. വിശ്വാസികള്‍ അവരുടെ അടുത്തുകൂടി കടന്നുപോവുമ്പോള്‍ അവര്‍ പിന്നില്‍ നിന്ന് 'അതാ പോകുന്നു ആ ഒറ്റയാന്‍' എന്ന് പരിഹാസത്തോടെ ആംഗ്യം കാണിക്കുകയാണ് ചെയ്യുക. 39: 53-56; 54: 25-26; 63: 5-6 വിശദീകരണം നോക്കുക.