( 72 ) അല്‍ ജിന്ന്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(72) അല്‍ ജിന്ന്

'ജിന്നുകളില്‍ നിന്നുള്ള ഒരു വിഭാഗം ഈ വായന കേള്‍ക്കുകയുണ്ടായി എന്ന് എ ന്നിലേക്ക് ദിവ്യസന്ദേശം നല്‍കപ്പെട്ടിരിക്കുന്നു' എന്ന ഒന്നാം സൂക്തത്തിലെ പരാമര്‍ശത്തി ല്‍ നിന്നാണ് സൂറത്തിന് ജിന്ന് എന്ന പേര് വന്നിട്ടുള്ളത്. പ്രവാചകത്വത്തിന്‍റെ 10-ാം വ ര്‍ഷം പ്രവാചകന്‍ നടത്തിയ ത്വാഇഫ് യാത്രക്കിടയിലുണ്ടായതും, 46: 29 ല്‍ പരാമര്‍ശിച്ച തുമായ ജിന്നുകള്‍ ഗ്രന്ഥം-അദ്ദിക്ര്‍-കേള്‍ക്കാനിടയായ സംഭവത്തിനുശേഷം അതിനെ ക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് മക്കയില്‍ അവതരിച്ചതാണ് ഈ സൂറത്ത്. 

ഗ്രന്ഥം കേള്‍ക്കുന്നതിന് മുമ്പുള്ള ജിന്നുകളുടെ അവസ്ഥ വിവരിച്ചശേഷം ഗ്രന്ഥം കേള്‍ക്കാന്‍ ഇടയായതോടെ അവര്‍ വിശ്വാസികളായിമാറിയ സംഭവം എടുത്തുദ്ധരിച്ചുകൊണ്ട് സ്വര്‍ഗത്തില്‍ വെച്ചുതന്നെ ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്ര്‍ പഠിപ്പിക്കപ്പെടുകയും അതുവഴി സൃഷ്ടികളില്‍ ശ്രേഷ്ഠരാക്കപ്പെടുകയും ചെയ്ത മനുഷ്യരെ അല്ലാഹുവിന്‍റെ പ്രതിനിധികളായ വിശ്വാസികളും ഔന്നിത്യബോധമുള്ളവരുമായി മാറാന്‍ ഉപ ദേശിക്കുന്നു. അദ്ദിക്റിനെ അവഗണിച്ചുപോകുന്ന മനുഷ്യരെയും അവരുടെ ജിന്നുകൂട്ടു കാരെയും നരകകുണ്ഠത്തില്‍ കുത്തിനിറക്കുമെന്ന് താക്കീത് നല്‍കുന്നു. പ്രവാചകന്മാ രാണെങ്കില്‍ പോലും അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്റിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അല്ലാഹുവില്‍ നിന്ന് യാതൊരു അഭയവും ലഭിക്കുകയില്ല. അല്ലാഹുവിന്‍റെ സംഘമായ വിശ്വാസികളുടെ സംഘം തന്നെയാണ് വലിയതും ശക്തമായതുമെന്ന് കാഫിറുകള്‍ മരണസമയത്തും വിധിദിവസവും തിരിച്ചറിയുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ത്രികാ ലജ്ഞാനമായ അദ്ദിക്ര്‍ ഇവിടെവെച്ചുതന്നെ ത്രാസ്സായി ഉപയോഗപ്പെടുത്തി താനും ത ന്‍റെ ജിന്നുകൂട്ടുകാരനും സ്വര്‍ഗത്തിലേക്കാണെന്ന് ഉറപ്പുവരുത്തണമെന്ന് മനുഷ്യനോട് ആവശ്യപ്പെട്ടുകൊണ്ട് 28 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുകയായി.