( അല്‍ ജിന്ന് ) 72 : 14

وَأَنَّا مِنَّا الْمُسْلِمُونَ وَمِنَّا الْقَاسِطُونَ ۖ فَمَنْ أَسْلَمَ فَأُولَٰئِكَ تَحَرَّوْا رَشَدًا

നിശ്ചയം, ഞങ്ങളില്‍ സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചവരുണ്ട്, ഞങ്ങളില്‍ അനീതി കാണിക്കുന്നവരുമുണ്ട്; അപ്പോള്‍ ആരാണോ അല്ലാഹുവിന് സര്‍വ്വസ്വം സമര്‍പ്പിച്ചത,് അക്കൂട്ടര്‍ തന്നെയാണ് തന്‍റേടത്തിന്‍റെ മാര്‍ഗത്തിലേക്ക് ചേക്കേറുന്ന വര്‍.

ഇവിടെപ്പറഞ്ഞ ജിന്നുകളില്‍ നിന്നുള്ള സ്വര്‍വ്വസ്വം സമര്‍പ്പിച്ചവര്‍ (മുസ്ലിംകള്‍) മുന്‍ സൂക്തത്തില്‍ പറഞ്ഞ സന്മാര്‍ഗമായ അദ്ദിക്ര്‍ കേട്ട് വിശ്വാസം സ്വീകരിച്ചവരാണ്. അദ്ദിക്ര്‍ കേട്ടിട്ട് വിശ്വാസം സ്വീകരിക്കാതെയും അല്ലാഹുവിന് സര്‍വ്വസ്വം സമര്‍പ്പിക്കാ തെയും അനീതി കാണിക്കുന്നവരും അവരിലുണ്ട്. അപ്പോള്‍ മനുഷ്യരില്‍ നിന്നും ജിന്നു കളില്‍ നിന്നും ആരാണോ സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചുകൊണ്ട് അവനെ സേ വിച്ചുകൊണ്ടിരിക്കുന്നത്, അവര്‍ മാത്രമാണ് സന്മാര്‍ഗത്തില്‍ കുതിക്കുന്നവര്‍. എല്ലാ ഓ രോ കാര്യവും വിശദീകരിക്കുന്ന അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താ ദായകവുമായി ഉപയോഗപ്പെടുത്തുന്നവരാണ് സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ച മുസ്ലിംകള്‍ എന്നാണ് 16: 89 ല്‍ പറഞ്ഞിട്ടുള്ളത് എന്നിരിക്കെ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പ റയുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് അവകാശപ്പെടുന്നുണ്ടങ്കിലും അവര്‍ 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫി റുകളാണ്. വിശ്വാസികള്‍ എപ്പോഴും പ്രത്യേകിച്ച് തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമ ത്തില്‍ 'അല്ലാഹുമ്മ ലാ തജ്അല്‍നാ മിനല്‍ ഖാസിത്ത്വീന്‍-വജ്അല്‍നാ മിനല്‍ മുഖ് സിത്ത്വീന്‍-അല്ലാഹുവേ! ഞങ്ങളെ നീ അനീതി കാണിക്കുന്നവരില്‍ ഉള്‍പ്പെടുത്തരുതേ, ഞങ്ങളെ നീ ഖിസ്ത്വ് കൊണ്ട്-അദ്ദിക്ര്‍ കൊണ്ട്-നീതി പാലിക്കുന്നവരില്‍ ഉള്‍പ്പെടു ത്തേണമേ!' എന്ന് പ്രാര്‍ത്ഥിക്കുന്നവരാണ്: 3: 101-104; 4: 135; 22: 24; 41: 33-35 വിശദീകരണം നോക്കുക.