( അല്‍ ജിന്ന് ) 72 : 17
لِنَفْتِنَهُمْ فِيهِ ۚ وَمَنْ يُعْرِضْ عَنْ ذِكْرِ رَبِّهِ يَسْلُكْهُ عَذَابًا صَعَدًا
-അതില്‍ നാം അവരെ പരീക്ഷിക്കാന്‍ വേണ്ടി; തന്റെ നാഥന്റെ സ്മരണയെ ത്തൊട്ട് ആരാണോ അവഗണിച്ച് പോകുന്നത്, അവനെ കഠിനമായ ശിക്ഷയിലൂ ടെ കടത്തിവിടുന്നതാണ്.
14: 39-41 ല്‍ പറഞ്ഞതുപോലെ അല്ലാഹുവിന്റെ നേരെച്ചൊവ്വെയുള്ള മാര്‍ഗമായ അദ്ദിക്റില്‍ നിന്ന് തടഞ്ഞുകൊണ്ടാണ് പിശാച് മനുഷ്യരെയും ജിന്നുകളെയും അവന്റെ സങ്കേതമായ നരകക്കുണ്ഠത്തിലേക്ക് തെളിക്കുക. 'നാഥന്റെ സ്മരണയെത്തൊട്ട്' എന്നാ ണ് സൂക്തത്തില്‍ അര്‍ത്ഥം കൊടുത്തതെങ്കിലും നാഥന്റെ സ്മരണയുണ്ടാക്കുന്ന അദ്ദിക് റിനെത്തൊട്ട് എന്നാണ് ആശയം. 7: 201-202; 43: 36-39; 87: 9-12 വിശദീകരണം നോക്കുക.