وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا
നിശ്ചയം പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു, അപ്പോള്‍ നിങ്ങള്‍ അല്ലാഹു വിനോടൊപ്പം മറ്റാരെയും വിളിക്കുകയുമരുത്.
അല്ലാഹുവിന്‍റെ വീടുകളാണ് പള്ളികള്‍ എന്നാണ് ഗ്രന്ഥവും പ്രവാചകനും പഠിപ്പി ച്ചിട്ടുള്ളത്. എന്നാല്‍ അദ്ദിക്റിനെ വിസ്മരിച്ച് വിവിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന ഫുജ്ജാറുകള്‍ ഇന്ന് കാഫിറായ പിശാചിന്‍റെ സംഘത്തില്‍ ഉള്‍പ്പെടുക യും അല്ലാഹുവിന്‍റെ വീടുകളാകേണ്ട പള്ളികള്‍ പിശാചിന്‍റെ വീടുകളാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. അവസാനകാലത്ത് പള്ളികള്‍ വലിയ കോണ്‍ക്രീറ്റ് സൗധങ്ങളായിരിക്കുമെന്നും അത് സന്മാര്‍ഗത്തെത്തൊട്ട് വിലക്കുന്നതായിരിക്കുമെന്നും നാഥന്‍ പ്ര വാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളതുമാണ്. ഇന്ന് ലോകത്തുള്ള പള്ളികളെല്ലാം 9: 107-108 ല്‍ വിവരിച്ചതുപോലെ മസ്ജിദു ളിറാര്‍-ഉപദ്രവകരമായ പള്ളികള്‍-ആയതിനാല്‍ അദ്ദിക്റി നെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്ന വിശ്വാസി അതില്‍ പ്രവേശിക്കുക പോലുമില്ല. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാ സി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. വിശ്വാസി എവിടെയും എപ്പോഴും 'അല്ലാഹ്' എന്നുള്ള സ്മരണയില്‍ നി ലനില്‍ക്കുന്നവനായതിനാല്‍ അല്ലാഹുവിനെക്കൂടാതെ മറ്റാരെയും വിളിച്ച് പ്രാര്‍ത്ഥിക്കുക യോ ഭയപ്പെടുകയോ ഇല്ല. 2: 152; 10: 87; 25: 52 വിശദീകരണം നോക്കുക.