قُلْ إِنِّي لَنْ يُجِيرَنِي مِنَ اللَّهِ أَحَدٌ وَلَنْ أَجِدَ مِنْ دُونِهِ مُلْتَحَدًا
നീ പറയുക, നിശ്ചയം അല്ലാഹുവില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുന്ന ഒരാളുമി ല്ല, ഞാന്‍ അവനെക്കൂടാതെ മറ്റൊരു അഭയസ്ഥാനവും കണ്ടെത്തുന്നവനുമല്ല.
എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയായ അല്ലാഹുവിന്‍റെ പിടുത്തത്തില്‍ നി ന്ന് എന്നെ രക്ഷപ്പെടുത്താന്‍ ഒരാള്‍ക്കും സാധ്യമല്ല, അവനെക്കൂടാതെ മറ്റൊരു സംര ക്ഷകനേയും മറ്റൊരു അഭയസ്ഥാനവും ഞാന്‍ തെരഞ്ഞെടുക്കുന്നവനുമല്ല എന്ന് പറയാ നാണ് അല്ലാഹുവില്‍ സര്‍വ്വസ്വം ഭരമേല്‍പിച്ച് ജീവിക്കുന്ന പ്രവാചകനോടും വിശ്വാസി യോടും കല്‍പ്പിക്കുന്നത്. അപ്പോള്‍ മാത്രമേ അവര്‍ അല്ലാഹുവിനെ മാത്രം സേവിക്കുന്ന അവന്‍റെ പ്രതിനിധികളാവുകയുള്ളൂ. ഇന്ന് അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതി നെ മുറുകെപ്പിടിച്ച് ജീവിക്കുന്നവന്‍ അല്ലാഹുവിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101-102 ല്‍ പറഞ്ഞിട്ടുണ്ട്. 18: 27-28; 36: 61; 39: 11-14 വി ശദീകരണം നോക്കുക.