( അല്‍ ജിന്ന് ) 72 : 21
قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا
നീ പറയുക, നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് ഉപദ്രവമോ തന്റേടമോ വരുത്താന്‍ അധികാരമുള്ളവനല്ലതന്നെ.
6: 104 ല്‍ വിവരിച്ച പ്രകാരം പുരുഷനാകട്ടെ സ്ത്രീയാകട്ടെ, സത്യമായ അദ്ദിക്ര്‍ കൊണ്ട് തന്റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കിയാല്‍ മാത്രമേ അവനും ജിന്നുകൂട്ടുകാരനും സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാന്‍ സാധിക്കുകയുള്ളൂ. 2: 119; 7: 188; 39: 19; 51: 50-51 വിശദീകരണം നോക്കുക.