إِلَّا بَلَاغًا مِنَ اللَّهِ وَرِسَالَاتِهِ ۚ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَإِنَّ لَهُ نَارَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا
അല്ലാഹുവില്‍ നിന്നുള്ള ഒരു വെളിപ്പെടുത്തലും അവന്റെ സന്ദേശങ്ങളുമല്ലാ തെ; ആരാണോ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ധിക്കരിക്കു ന്നത്, അപ്പോള്‍ നിശ്ചയം നരകകുണ്ഠത്തിലെ തീയാകുന്നു അവനുള്ളത്, അ വന്‍ അതില്‍ എന്നെന്നും ശാശ്വതനുമായിരിക്കും.
പ്രവാചകന്റെ ജീവിതം അല്ലാഹുവില്‍ നിന്നുള്ള ഒരു വെളിപ്പെടുത്തലും അവന്റെ സന്ദേശവുമായ അദ്ദിക്ര്‍ അല്ലാതെ മറ്റൊന്നുമല്ല എന്നാണ് പറയുന്നത്. അല്ലാഹുവിനെ മാത്രം സേവിക്കുന്ന വിശ്വാസികള്‍ അവനില്‍ നിന്നുള്ള സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അവനെ സഹായിക്കുന്നവരാണ്. അപ്പോള്‍ മാത്രമാണ് അവര്‍ അല്ലാഹുവിന്റെ പ്രാതിനിധ്യം വഹിക്കുന്നവരാവുക. അല്ലാഹുവിനെയും പ്രവാചകനെയും ഗ്രന്ഥത്തില്‍ മൂടിവെച്ച് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികള്‍ക്ക് നരകകുണ്ഠത്തിലെ തീയാണ് ഉള്ളത്, അവര്‍ അതില്‍ നിത്യവാസികളുമായിരിക്കും. 5: 67; 9: 65-68; 48: 6 വിശദീകരണം നോക്കുക.