( അല്‍ ജിന്ന് ) 72 : 27

إِلَّا مَنِ ارْتَضَىٰ مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا

-അവന്‍ തൃപ്തിപ്പെട്ട പ്രവാചകന്മാരില്‍ നിന്നുള്ളവര്‍ക്കല്ലാതെ, അപ്പോള്‍ നി ശ്ചയം അവന്‍ അവന്‍റെ മുമ്പിലും അവന്‍റെ പിന്നിലുമായി കാവല്‍ക്കാരെ ഏ ര്‍പ്പെടുത്തി മുന്നോട്ട് നയിക്കുന്നതാണ്. 

മൊത്തം മനുഷ്യര്‍ക്കുള്ള അല്ലാഹുവിന്‍റെ സന്ദേശവും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുന്ന പ്രവാചകന്മാരെയും വിശ്വാസി കളെയും മലക്കുകളുടെ അകമ്പടിയോടെ അല്ലാഹു സംരക്ഷിക്കുന്നതാണ് എന്നാണ് സൂക്തം പറയുന്നത്. 3: 79; 13: 11; 22: 52-54; 58: 22 വിശദീകരണം നോക്കുക.