( അല്‍ ജിന്ന് ) 72 : 26
عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِ أَحَدًا
അദൃശ്യങ്ങള് അറിയുന്ന അവന്, അപ്പോള്‍ തന്റെ അദൃശ്യജ്ഞാനം മറ്റൊരാ ള്‍ക്കും വെളിപ്പെടുത്തുകയില്ല.
7: 52 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റ വും നല്ല വിശദീകരണമായ അദ്ദിക്റില്‍ എല്ലാ ഓരോ കാര്യവും അടങ്ങിയിട്ടുണ്ടെന്ന് 16: 89 ലും 25: 33 ലും പറഞ്ഞിട്ടുണ്ട്. പ്രവാചകനോടും വിശ്വാസിയോടും നിഷ്പക്ഷവാനാ യ നാഥനെക്കുറിച്ച് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയോട് ചോദിക്കാനാണ് കല്പി ച്ചിട്ടുള്ളത്. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ രൂപപ്പെടുത്തിയ ആളാണ് പ്രസ്തുത ത്രികാല ജ്ഞാനി. 2: 2-3; 16: 43-44; 57: 21-22 വിശദീകരണം നോക്കുക.