നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(74) മുദ്ദസ്സിര്‍
'ഓ പുതപ്പിച്ച് മൂടി കിടക്കുന്നവനേ' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതി ല്‍ നിന്നാണ് സൂറത്തിന് മുദ്ദസിര്‍-പുതപ്പിച്ച് മൂടികിടക്കുന്നവന്‍-എന്ന് പേര് വന്നിട്ടുള്ള ത്. പ്രവാചകന്‍റെ മക്കാ ജീവിതത്തിലെ ആദ്യഘട്ടത്തില്‍ അവതരിപ്പിച്ചിട്ടുള്ള ഈ സൂറ ത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള സൂക്തങ്ങള്‍ 96: 1-5 ന് ശേഷവും, എട്ട് മുതല്‍ അമ്പ ത്താറ് വരെയുള്ള അവസാനഭാഗം പ്രവാചകന്‍ പരസ്യപ്രബോധനം ആരംഭിച്ചതിന് ശേ ഷവുമാണ് അവതരിപ്പിച്ചിട്ടുള്ളത്. പരസ്യപ്രബോധനത്തിന് കല്‍പന നല്‍കിക്കൊണ്ട് അവതരിപ്പിച്ചിട്ടുള്ള ഈ സൂറത്തില്‍ അദ്ദിക്റിനോട് വിമുഖത കാണിച്ച് ജീവിച്ചാല്‍ അ വരുടെ സമ്പത്തോ സന്താനങ്ങളോ ഒന്നും ഉപയോഗപ്പെടാതെ നരകത്തില്‍ വേവിക്കപ്പെടുമെന്ന് താക്കീത് നല്‍കിയിട്ടുണ്ട്. നരകത്തിന്‍റെ പാറാവുകാരായി നിയോഗിച്ചിട്ടുള്ള മലക്കുകളുടെ എണ്ണം സൂചിപ്പിച്ചിട്ടുള്ളത് കാഫിറുകള്‍ക്ക് സംശയം ജനിപ്പിക്കുന്നതിന്വേണ്ടിയും വിശ്വാസികള്‍ക്ക് വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുമാണെന്ന് ഓര്‍ മ്മിപ്പിക്കുന്നു. എല്ലാഓരോ ആത്മാവും അത് സമ്പാദിച്ചതിന് പണയമാണെന്ന് മനുഷ്യരെ ബോധിപ്പിക്കുന്നുണ്ട്. മരണം വരെ അദ്ദിക്റിനെ പുച്ഛിച്ച് തള്ളിക്കൊണ്ട് സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ അതില്‍ നിന്ന് ഓടിയകന്നിരുന്ന ഭ്രാന്തന്‍മാര്‍ അവര്‍ നരകത്തില്‍ ആപതിച്ചത് എങ്ങനെയാണെന്ന് അദ്ദിക്റിനെ ടിക്കറ്റാ യി ഉപയോഗപ്പെടുത്തി സ്വര്‍ഗ്ഗത്തില്‍ എത്തിപ്പെട്ട വലതുപക്ഷക്കാരോട് വിവരിക്കുന്ന രംഗം മുന്നറിയിപ്പ് നല്‍കിക്കൊണ്ടും, പാപമോചനവും ഭക്തിയും ലഭിക്കണമെങ്കില്‍ അ ല്ലാഹുവില്‍ നിന്നുള്ള അനുസ്മരണമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുകതന്നെ വേണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടും 56 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.