( മുദ്ദസ്സിര്‍ ) 74 : 1

يَا أَيُّهَا الْمُدَّثِّرُ

ഓ പുതപ്പിച്ച് മൂടിക്കിടക്കുന്നവനേ, 

 ആദ്യമായി ഹിറാഗുഹയില്‍ വെച്ച് 96: 1-5 വരേയുള്ള സൂക്തങ്ങളാണ് പ്രവാചക ന് ദിവ്യസന്ദേശമായി ലഭിച്ചത്. പരിഭ്രാന്തനായിക്കൊണ്ട് പ്രവാചകന്‍ വീട്ടില്‍ ചെന്ന് പത് നി ഖദീജയോട് 'എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കൂ' എന്ന് പറയുകയും പനി ബാധിച്ച് കിടപ്പിലാവുകയും ചെയ്തു. ഒരു വര്‍ഷക്കാലത്തേക്ക് പിന്നെ പ്രവാചകന് ദിവ്യസന്ദേശ മൊന്നും ലഭിച്ചിരുന്നില്ല. അങ്ങനെ കഴിഞ്ഞുകൂടുമ്പോള്‍ മലയുടെ മുകളില്‍ നിന്ന് ചാടി ജീവന്‍ തന്നെ നശിപ്പിച്ചാലോ എന്ന് പ്രവാചകന്‍ പലപ്പോഴും കരുതുകയും അപ്പോഴൊ ക്കെ ജിബ്രീല്‍ പ്രത്യക്ഷപ്പെട്ട് താങ്കള്‍ പ്രവാചകനാണെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയും പതിവായിരുന്നു. തുടര്‍ന്ന് രണ്ടാമതായി അവതരിച്ച ദിവ്യസന്ദേശമാണ് 74: 1 മുതല്‍ 7 വ രെയുള്ള സൂക്തങ്ങള്‍.