( മുദ്ദസ്സിര് ) 74 : 35
إِنَّهَا لَإِحْدَى الْكُبَرِ
നിശ്ചയം അത് വമ്പിച്ച ഒന്നുതന്നെയാണ്.
മനുഷ്യന് പ്രത്യക്ഷത്തില് കാണുന്ന-അനുഭവിക്കുന്ന-ചന്ദ്രന്, രാത്രി, പ്രഭാതം തു ടങ്ങിയ ദൃഷ്ടാന്തങ്ങളെ ആണയിട്ടുകൊണ്ട് അവന് കാണാത്ത നരകത്തെക്കുറിച്ച് 'നി ശ്ചയം അത്-നരകം ഭയപ്പെടേണ്ട ഗൗരവമേറിയ ഒന്നുതന്നെയാണ്' എന്നാണ് പറയു ന്നത്. ഉണര്ത്തലായ അദ്ദിക്റിനെ വെടിഞ്ഞ ഹതഭാഗ്യവാന് വമ്പിച്ച തീയില് വേവിക്കപ്പെടും. പിന്നെ അതില് അവന് മരണപ്പെടുകയോ ജീവിക്കുകയോ ഇല്ല എന്ന് 87: 9-12 ല് ഫുജ്ജാറുകള് വായിച്ചിട്ടുണ്ട്.