( മുദ്ദസ്സിര്‍ ) 74 : 48

فَمَا تَنْفَعُهُمْ شَفَاعَةُ الشَّافِعِينَ

അപ്പോള്‍ അവര്‍ക്ക് ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും ഉപയോഗപ്പെടുക യില്ല. 

32: 4 ന്‍റെ കല്‍പന അനുസരിച്ചുകൊണ്ട് 'പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാ തെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയി ല്ല' എന്ന് അദ്ദിക്ര്‍ എത്തിച്ചുകൊടുത്തുകൊണ്ട് മനുഷ്യര്‍ക്ക് പരിചയപ്പെടുത്താന്‍ കടമപ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അത് നിര്‍വഹിക്കാത്തതിനാല്‍ അ വര്‍ക്ക് പരലോകത്ത് ശുപാര്‍ശയൊന്നും ഉപകാരപ്പെടുകയില്ല എന്നാണ് സൂക്തം മുന്ന റിയിപ്പ് നല്‍കുന്നത്. 6: 93; 7: 53; 39: 2-3, 43-44 വിശദീകരണം നോക്കുക.