( 75 ) ഖിയാമഃ

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(75) ഖിയാമഃ

'അന്ത്യനാള്‍ കൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു' എന്ന് ഒന്നാം സൂക്തത്തില്‍ പ റഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് ഖിയാമഃ-അന്ത്യനാള്‍-എന്ന പേര് വന്നത്. പ്രവാ ചകന്‍റെ മക്കാ ജീവിതത്തിലെ ആദ്യഘട്ടത്തില്‍ അവതരിപ്പിച്ചിട്ടുള്ളതാണ് നാല്‍പത് സൂ ക്തങ്ങളടങ്ങിയ ഈ സൂറത്ത്. തന്നെ ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിച്ചതിനെ മറന്നുകൊണ്ടും ജീവിതലക്ഷ്യം മറന്നുകൊണ്ടും എല്ലുകളെ ഒരുമിച്ചുകൂട്ടി പുനര്‍ജീവിപ്പിക്കപ്പെടുന്ന വി ധിദിവസത്തെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നവനാണ് മനുഷ്യന്‍. എന്നാല്‍ കാഫിറുക ളുടെ മരണസമയത്ത് സംഭവിക്കാന്‍ പോകുന്ന പരോക്ഷമായ അവസ്ഥകളും അന്ത്യനാളി ല്‍ സംഭവിക്കാനിരിക്കുന്ന പ്രത്യക്ഷത്തിലുള്ള പ്രതിഭാസങ്ങളും സൂറത്തിലുടനീളം പ രാമര്‍ശിക്കുന്നുണ്ട്. മനുഷ്യന്‍റെ ശരീരഘടനയും സൃഷ്ടിപ്പും പരാമര്‍ശിച്ചുകൊണ്ട് ഇല്ലായ്മയില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ച സര്‍വ്വസ്രഷ്ടാവിന് മരിച്ചവരെ വീണ്ടും സൃഷ്ടിക്കാന്‍ കഴിവില്ലെന്നോ എന്ന് ചോദിച്ചുകൊണ്ടാണ് സൂറത്ത് അവസാനിക്കുന്നത്.